ആ...ആ...ആ.... മേഘം പായും പോലേ...പോകാം ഒന്നായ് നേരേ സപ്തമ.ശ്രീ.തസ്കരാഃ... കൂരിരുൾ വന്നു വീഴും മുൻപേ... കാറും കോളും മൂടും മുൻപേ പാത താണ്ടി പോകാം.... ആവേശം ചോരാതെ നീങ്ങണം പിന്നിട്ട കാലങ്ങളുൾത്തീയിൽ വെണ്ണീറുപോലെ മായേണം എല്ലാരും പൊൻസൂര്യനാളമായ് മുന്നോട്ടു പായണം നെഞ്ചോരം വിണ്ണോളമാശകൾ വേണം.... കാണുന്നേതോ തീരം തേടാൻ...പോകാം ഒന്നായ് നേരേ സപ്തമ.ശ്രീ.തസ്കരാഃ... മേഘം പായും പോലേ...പോകാം ഒന്നായ് ദൂരെ... സപ്തമ.ശ്രീ.തസ്കരാഃ... ആ...ആ....ആ...തസ്കരാഃ ആ...ആ....ആ...തസ്കരാഃ...
തമ്മിൽ തമ്മിൽ നാം ഓരോ ചോടും ചേർത്തീടണം മണ്ണും വിണ്ണും കാൽക്കീഴിൽ ചേർക്കാൻ ദാഹം വേണം മുന്നേറാൻ വീര്യം കൂട്ടായ് വേണം കാണുന്നേതോ തീരം തേടാൻ...പോകാം ഒന്നായ് നേരേ സപ്തമ.ശ്രീ.തസ്കരാഃ.... മേഘം പായും പോലേ...പോകാം ഒന്നായ് ദൂരെ... സപ്തമ.ശ്രീ.തസ്കരാഃ...
പോകാനേറെ...ചെന്നെത്തും ലോകം കാതോർക്കുന്നേ കാതോർക്കുന്നേ.... നേടാനേറെ...വന്നെത്തും കാലം കൈനീട്ടുന്നേ നല്ലേതോനേരം വന്നേറുന്നേ... കാണുന്നേതോ തീരം തേടാൻ...പോകാം ഒന്നായ് നേരേ പോകാം ഒന്നായ് നേരേ.... മേഘം പായും പോലേ...പോകാം ഒന്നായ് ദൂരെ... സപ്തമ.ശ്രീ.തസ്കരാഃ....