Vaalkkannezhuthi

1975
Lyrics
Language: English

Vaalkkannezhuthi vanapushpam choodi
Vaishaakha raathriyorungum
Mandasmithamaam chandrika choodee
Vanamallika nee...orungum (vaalkkanne)

Mandaara poovin manamundu
Parakkum maaleya kulir kaattil
Vandanamaala than nizhalil neeyoru
Chandana latha pol nilkkum
Vaarmukil vaathil thurakkum
Vaarthinkal ninnu chirikkum

Nin paattiloorum sringaara madhuvum
Neehaaraardra nilaavum
Nammude rajani madakaramaakkum
Njaan oru malarkkodiyaakum
Vaarmukil vaathiladakkum
Vaarthinkal naanicholikkum
(vaalkann)
Language: Malayalam

(f)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും
(m)മന്ദസ്മിതമാം ചന്ദ്രിക ചൂടീ
വനമല്ലിക നീ ഒരുങ്ങും....
(d)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും

(m)മന്ദാര പൂവിന്‍ മണമുണ്ടു
പറക്കും മാലേയ കുളിര്‍ കാറ്റില്‍
വന്ദനമാല തന്‍ നിഴലില്‍ നീയൊരു
ചന്ദനലത പോല്‍ നില്‍ക്കും
(f)വാര്‍മുകില്‍ വാതില്‍ തുറക്കും
വാര്‍തിങ്കള്‍ നിന്നു ചിരിക്കും

(d)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും

(f)നിന്‍ പാട്ടിലൂറും ശൃംഗാര
മധുവും നീഹാരാര്‍ദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാന്‍ ഒരു മലര്‍ക്കൊടിയാകും
(m)വാര്‍മുകില്‍ വാതിലടക്കും
വാര്‍തിങ്കള്‍ നാണിച്ചൊളിക്കും

(d)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും
Movie/Album name: Picnic
Artists