മാജിക് കണ്ണിൽ കണ്ടേ ഞാൻ...
നിൻ സ്നേഹം കാതിൽ,
കേട്ടേ ഞാൻ...
ഏതോ നേരം... ഏതോ പാട്ടിൽ...
നിന്നെ മാത്രം തിരഞ്ഞു ഞാൻ...
തിരഞ്ഞു ഞാൻ...
ദൂരെ ദൂരെ... നിന്നെ തേടി...
തീരാ മോഹം... താനേ പാടി...
രാത്തിങ്കൾ പൂക്കുമ്പോൾ...
പൂന്തെന്നൽ മൂളുമ്പോൾ...
തൂമിന്നൽ മിന്നുമ്പോൾ...
നീ കൂടെ വാ വാ...
നൂലില്ലാ പട്ടംപോൽ...
നാമൊന്നായ് പായുമ്പോൾ...
തുള്ളാതെ തുള്ളുമ്പോൾ...
പൂമുത്തം താ താ...
മേലെ മേലെ... മേഘം പോലെ...
കാണാ തീരം... തേടി പോകാം...
തൂവെള്ളി കിണ്ണംപോൽ...
നിന്ന് സൂര്യൻ മിന്നുമ്പോൾ...
എൻ ശ്വാസ കാറ്റായ്...
നീ കൂടെ വാ വാ...
തൂമഞ്ഞു പെയ്യുമ്പോൾ...
പൂവെല്ലാം പൂക്കുമ്പോൾ...
പുന്നാരം തീരാതെ...
നീ കൂടെ വാ വാ...
മാജിക് കണ്ണിൽ കണ്ടേ ഞാൻ...
നിൻ സ്നേഹം കാതിൽ,
കേട്ടേ ഞാൻ...
Movie/Album name: Love In Singapore
Artists