SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Velukkumpol kulikkuvaan Porunna vazhivakkilu Velikkal ninnavane - kochu Kilichundan maambazham Kadichum kondennodu Kinnaram paranjavane - ennodu Kinnaram paranjavane Kalivaakku paranjaalum Kaariyam paranjaalum Kaathinu madhuvaanu - innu Karakkaaru nammecholli Kaliyaakkipparanjaalum Karalinu kuliraanu ente Karalinu kuliraanu Orumichu kalichathum Orumichuvalarnnathum Oruthanumariyilla ennaalum Ozhukumeeyaattile olangalkkannathe Orupaadukadhayariyaam Eeyolangalkkannathe Orupaadukadhayariyaam Aralippoomarachottil Aattile manalinal Kalippura vechille?-pandu Karincheerayarinjittu Kannanchirattayil Biriyaani vechille -nammalu Biriyaani vechille? Kaliyadum samayathu mattaarum kaanaathe Kaanethukazhichille - enne Kaanethukazhichille? -cheru Puthukkappennungaluvannu Puthilanjipookkalkontu Pathakkangalaniyichille -enne Pathakkangalaniyichille? വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോരുന്ന വഴിവക്കിലു വേലിക്കല്‍ നിന്നവനേ - കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും കൊണ്ടെന്നോടു കിന്നാരം പറഞ്ഞവനേ -എന്നോടു കിന്നാരം പറഞ്ഞവനേ കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും കാതിനു മധുവാണ് - ഇന്ന് കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും കരളിനു കുളിരാണ് -എന്റെ കരളിനു കുളിരാണ് ഒരുമിച്ചു കളിച്ചതും ഒരുമിച്ചു വളര്‍ന്നതും ഒരുത്തനുമറിയില്ലാ -എന്നാല്‍ ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം ഈയോളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം അരളിപ്പൂമരച്ചോട്ടില്‍ ആറ്റിലെ മണലിനാല്‍ കളിപ്പുര വെച്ചില്ലേ? പണ്ട് കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍ ബിരിയാണി വെച്ചില്ലേ? നമ്മളു ബിരിയാണി വെച്ചില്ലേ? കളിയാടും സമയത്തു മറ്റാരും കാണാതെ കാനേത്തു കഴിച്ചില്ലേ -എന്നെ കാനേത്തു കഴിച്ചില്ലേ? -ചെറു പുതുക്കപ്പെണ്ണുങ്ങളുവന്നു പുത്തിലഞ്ഞിപ്പൂക്കള്‍ കൊണ്ടു പതക്കങ്ങളണിയിച്ചില്ലേ? എന്നെ പതക്കങ്ങളണിയിച്ചില്ലേ? വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോരുന്ന വഴിവക്കിലു........
Movie/Album name: Kuttikkuppaayam
Artists