Kanal maariya jwaalamukhamee manam Njaan thediya sooryodayamee mukham Kalanoopuramilakunnoru kanavu nee Vidhiyekiya kaniveriya porulu nee Pakaramaay nalkuvaan oru theeraa Moham perum nencham maathram Ennumee kaikalil nirayuvaan njan varum Um..um..um.. (kadalariyilla..)
Language: Malayalam
കടലറിയില്ല കരയറിയില്ല കരളിൽ നിറയും പ്രണയോന്മാദം അഴകേ എന്നും നീ സ്വന്തം കടലറിയാതെ കരയറിയാതെ പകരാം ഞാനെൻ ജീവിതമധുരം നിഴലായ് കൂടെ പോരാം ഞാൻ
ഞാൻ തേടിയ ചന്ദ്രോദയമീ മുഖം ഞാൻ തേടിയ പ്രിയസാന്ത്വനമീ മൊഴി അറിയാതെയൊരിതൾ പോയൊരു പൂവു നീ പൊടി മൂടിയ വിലയേറിയ മുത്തു നീ പകരമായ് നൽകുവാൻ ചുടുമിഴിനീർപ്പൂവും തേങ്ങും രാവും മാത്രം...... കനവുകൾ നുരയുമീ തിരകളിൽ നീ വരൂ ഉം... ഉം... ഉം... ഉം... ഉം... (കടലറിയില്ല)
കനൽ മാറിയ ജ്വാലാമുഖമീ മനം ഞാൻ തേടിയ സൂര്യോദയമീ മുഖം കളനൂപുരമിളകുന്നൊരു കനവു നീ വിധിയേകിയ കനിവേറിയ പൊരുളു നീ പകരമായ് നൽകുവാൻ ഒരു തീരാ- മോഹം പേറും നെഞ്ചം മാത്രം എന്നുമീ കൈകളിൽ നിറയുവാൻ ഞാൻ വരും ഉം... ഉം... ഉം... ഉം... ഉം... (കടലറിയില്ല)