നങ്ങേലി പൂവേ കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതി വാവേ നിന്നോടു കൂടെ കണ്ണായി ഞാനില്ലേ ചെറുനാട്ടു പാതകളിൽ കനവിന്റെ മാമലയിൽ തളരാതെ നീ ചുവടേറവേ തണലായി ഞാനരികേ
നങ്ങേലി പൂവേ കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതി വാവേ നിന്നോടു കൂടെ കണ്ണായി ഞാനില്ലേ
ഒമലേ മണിപ്പൈതലേ ഇടനെഞ്ചിലേ മിടിയേ നോവിലും നിറവേകിടും ചിരിയാണു നീ അഴകേ കുഞ്ഞു കാലടിയോടെ നീ കനവേറിടും നിമിഷം നെഞ്ചുടുക്കിലെ മോഹതാളമുണർന്നിടും സമയം മിഴിനീർക്കണം പൊഴിയുന്നു ഞാൻ മഴ പോലെ എൻ മകളേ നങ്ങേലി പൂവേ... എന്നോമൽ വാവേ...
പൂവുപോൽ വിരിയുന്നു നീ അതു കണ്ടു ഞാനരികെ കാറ്റു പോലെ നിനക്കു പൂന്തണലേകി നിന്നരികേ നീ കൊതിച്ചതു പോലെ നിന്നിലെ ആശ പൂവിടവേ നീല നീല നിലാവു പോൽ മുഖമൊന്നു മിന്നിടവേ നിറയുന്നിതെൻ മനമാകെയും ഉയിരിന്റെ കൺമണിയേ
നങ്ങേലി പൂവേ കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതി വാവേ നിന്നോടു കൂടെ കണ്ണായി ഞാനില്ലേ...