Otta Nokkukondu Njaan

2025
Lyrics
Language: Malayalam

ഒറ്റ നോക്ക് കൊണ്ട് ഞാൻ തൊട്ട് തൊട്ട് നിന്ന്
ഒറ്റവാക്ക് കാത്ത് ഞാൻ തട്ടി മുട്ടി നിന്ന്
നാട്ട് പൂംകുരുന്നല്ലേ നീ നോക്കി നിന്നേ ഞാനേ
കണ്ടനാള് തൊട്ടേ നെഞ്ചിൽ മൂളും പാട്ടല്ലേ നീ
പെണ്ണാളേ ....

ഇഷ്ടമെന്ന് ചൊല്ലാനെന്തോ ദിക്ക് മുട്ടലല്ലേ
അപ്പുറത്ത് നിന്നെ കണ്ടാൽ ഉൾപ്പെരുപ്പ് കൂടും
നീയറിഞ്ഞതില്ല നിന്നിൽ ഞാനലിഞ്ഞ കാര്യം
കാന്തമായ കണ്ണിൽ ഞാനോ സൂചി തുമ്പായ് ഒട്ടിപ്പോണേ
പെണ്ണാളേ ...
ഒറ്റ നോക്ക് കൊണ്ട് ഞാൻ തൊട്ട് തൊട്ട് നിന്ന്
ഒറ്റവാക്ക് കാത്ത് ഞാൻ തട്ടി മുട്ടി നിന്ന്

അത്തലാണ് ചങ്കിൽ പെണ്ണേ ആകെ ഞാനുലഞ്ഞേ
കേൻ പൊതിഞ്ഞ മുള്ളിലുള്ളം കീറിവെച്ച പോലെ
പ്രേമമെന്ന തീയിൽ ഈയാം പാറ്റ പോലെ വീണേ
ഒന്നു നീ ചിരിച്ചാലോ ഞാൻ പട്ടം പോലെ ചുറ്റിപ്പാറും
പെണ്ണാളേ ...
ഒറ്റ നോക്ക് കൊണ്ട് ഞാൻ തൊട്ട് തൊട്ട് നിന്ന്
ഒറ്റവാക്ക് കാത്ത് ഞാൻ തട്ടി മുട്ടി നിന്ന്
നാട്ട് പൂംകുരുന്നല്ലേ നീ നോക്കി നിന്നേ ഞാനേ
കണ്ടനാള് തൊട്ടേ നെഞ്ചിൽ മൂളും പാട്ടല്ലേ നീ
പെണ്ണാളേ ....
Movie/Album name: Sumathi Valavu
Artists