കയ്യിൽ കയറായ് കരിം പോത്തിൻ പുറത്ത്
കണ്ണുരുട്ടി മണ്ണിളക്കി കാലൻ വരുന്നേ
തീ നരകത്തിൽ നിന്നെ കെട്ടി വലിക്കാൻ
നേരോം കാലോം നോക്കാതെ കാലൻ വരുന്നേ
കാലാ പെരുംകാലാ പിന്നെക്കാണാം
പരലോകം കാണാൻ ഞങ്ങളില്ലേ
ഈ ലോകം ജോറാണമ്പമ്പമ്പോ
ആ ലോകം ബോറാ ഞങ്ങളില്ലേ
കണ്ണീരും കൈയ്യാണേലും എന്നാളും നോവാണേലും
എല്ലാരും ഒന്നല്ലേലും കൊള്ളാം ജീവിതമിങ്ങ്
തെയ്യക തെയ്യക തെയ്യക തകതിമി
തെയ്യക തെയ്യക തെയ്യക തകതിമി താ
ഇമ്മിണി നല്ലൊരു ജീവിത മധുരമിതിങ്ങനെ
യിങ്ങനെയിങ്ങനെ നമ്മളൊരാറടി മണ്ണിലൊടുക്കുവതെന്തിനെടോ
(കാലാ പെരും കാലാ…)
ചെന്തീ പോലൊരു മാലാഖ സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ വിളിച്ചാലോ
നാളത്തെ വണ്ടിയ്ക്ക് വന്നോളാമെന്ന് കള്ളം പറഞ്ഞ് നമ്മ മെല്ലെ മുങ്ങും
നരകത്തി കൊണ്ടോവാൻ വന്നെത്തും സാത്താനെ
നഗരം മുഴുക്കെയൊന്നു ചുറ്റിക്കാട്ടും
പോരണ്ടാ നീയെന്നോതി പുള്ളി പോകും
തെയ്യക തെയ്യക തെയ്യക തകതിമി
തെയ്യക തെയ്യക തെയ്യക തകതിമി താ
ഇമ്മിണി നല്ലൊരു ജീവിത മധുരമിതിങ്ങനെ
യിങ്ങനെയിങ്ങനെ നമ്മളൊരാറടി മണ്ണിലൊടുക്കുവതെന്തിനെടോ
ഇത്തിരി കള്ളിന്റെ ചൂരുണ്ടേൽ സ്വർഗ്ഗത്തേക്കാളും സ്വർഗ്ഗം ദുനിയാവ്
എല്ലാരും ഒരുദിനം പോകേണ്ടേ അന്നോളം മരണത്തെ മറന്നീടാം
ജീവിക്കാനായിട്ട് മണ്ണിലു വന്നില്ലേ ആയുസ്സു തീരും വരെ സുഖിച്ചീടാം
ആവുന്ന പോലെ പൊട്ടിച്ചിരിച്ചീടാം
തെയ്യക തെയ്യക തെയ്യക തകതിമി
തെയ്യക തെയ്യക തെയ്യക തകതിമി താ
ഇമ്മിണി നല്ലൊരു ജീവിത മധുരമിതിങ്ങനെ
യിങ്ങനെയിങ്ങനെ നമ്മളൊരാറടി മണ്ണിലൊടുക്കുവതെന്തിനെടോ
(കാലാ പെരും കാലാ…)
Movie/Album name: Sherlock Toms
Artists