Kandu ninne kandu oru kalppaka pon thalir pole Vinnil neela vinnil pootha ponthinkal poonkula pole Kandu ninne kandu oru kalppaka pon thalir pole Vinnil neela vinnil pootha ponthinkal poonkula pole Ennu varum premathin poonthein Ennu tharum nee aasha kili (ennu varum) Aasha kili aasha kili oh��. (neeyarinjo)
Kannil neela kannil nalla varna kinaavukalaano Chundin ilam chundil prema chendin paraagangalano (kannil) Nin manassin kori tharippukal ennumenikkoru raagalayam Nin manassin kori tharippukal ennu tharum nee Aatakkili Aatakkili aatakkili oh��.. neeyarinjo)
Language: Malayalam
നീയറിഞ്ഞോ നീലക്കുഴലീ നിന്നെ വിളിക്കുന്നു മാനസം എത്ര വിളിച്ചാലും എന്ത് പറഞ്ഞാലും എന്നോടെന്തിനീ നീരസം എത്ര മുകര്‍ന്നാലും തീരാത്ത പൂ തരാന്‍ എന്തേ നിനക്കിത്ര താമസം ഞാനറിഞ്ഞു പ്രേമക്കിനാവേ പൂപോലെയുള്ള നിന്‍ മാനസം ഞാനറിഞ്ഞൂ.....
കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പകപ്പൊന്‍തളിര്‍ പോലെ വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്‍ തിങ്കള്‍ പൂങ്കുല പോലെ കണ്ടു നിന്നെ കണ്ടു ഒരു കല്‍പ്പകപ്പൊന്‍ തളിര്‍ പോലെ വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്‍ തിങ്കള്‍ പൂങ്കുല പോലെ എന്ന് വരും പ്രേമത്തിന്‍ പൂന്തേന്‍ എന്ന് തരും നീ ആശക്കിളി (എന്ന് വരും ) ആശക്കിളി ആശക്കിളി ഓ..... (നീയറിഞ്ഞോ )
കണ്ണില്‍ നീലക്കണ്ണില്‍ നല്ല വര്‍ണ്ണക്കിനാവുകളാണോ ചുണ്ടില്‍ ഇളം ചുണ്ടില്‍ പ്രേമച്ചെണ്ടിന്‍ പരാഗങ്ങളാണോ (കണ്ണില്‍) നിന്‍ മനസ്സിന്‍ കോരിത്തരിപ്പുകള്‍ എന്നുമെനിക്കൊരു രാഗലയം നിന്‍ മനസ്സിന്‍ കോരിത്തരിപ്പുകള്‍ എന്ന് തരും നീ ആറ്റക്കിളി ആറ്റക്കിളി ആറ്റക്കിളി ഓ...... (നീയറിഞ്ഞോ )