Kanaka gagana thala

1981
Lyrics
Language: English

Kanaka gagana thala kaanthi maranju
Kaalima vannu niranju
Raathri varunnu thaavalamevide
Yaathrakkaaraa cholloo( kanaka)

Kadanathin kodum bhaaram peri
Kazhalum manavum neeri neeri(kadanathin)
Mizhineer veenu nananjoru vazhiyil(2)
Nizhalin neelam eri
Nizhalin neelam eri (kanaka gagana)

Maanaay theernnoru maareechan pol
Maayikamaamoru swapnam swapnam(maanaay)
Maadi vilippoo mooddaa ninne
Theduvathenthee irulil
Vazhiyil kaanum kudilil ninnoru
Vala kilukkam kelppoo kelppoo (vazhiyil)
Padhikaa chelloo mutti vilikkoo
Paathayirundu varunnu
Paathayirundu varunnu (kanaka gagana)
Language: Malayalam

കനക ഗഗന തല കാന്തി മറഞ്ഞു
കാളിമ വന്നു നിറഞ്ഞു
രാത്രി വരുന്നു താവളമെവിടെ
യാത്രക്കാരാ ചൊല്ലൂ (കനക)

കദനത്തിൻ കൊടും ഭാരം പേറി
കഴലും മനവും നീറി നീറി( കദനത്തില്‍)
മിഴിനീർ വീണു നനഞ്ഞൊരു വഴിയിൽ(2)
നിഴലിൻ നീളം ഏറി
നിഴലിൻ നീളം ഏറി (കനക ഗഗന)

മാനായ് തീർന്നൊരു മാരീചൻ പോൽ
മായികമാമൊരു സ്വപ്നം സ്വപ്നം(മാനായ്)
മാടി വിളിപ്പൂ മൂഢാ നിന്നെ
തേടുവതെന്തീ ഇരുളിൽ
വഴിയിൽ കാണും കുടിലിൽ നിന്നൊരു
വള കിലുക്കം കേൾപ്പൂ കേൾപ്പൂ (വഴിയില്‍)
പഥികാ ചെല്ലൂ മുട്ടി വിളിക്കൂ
പാതയിരുണ്ടു വരുന്നു
പാതയിരുണ്ടു വരുന്നു (കനക ഗഗന)
Movie/Album name: Arayannam
Artists