ഒരു മലർ മഞ്ചവുമായ് ഇതിലേ വാ മണിമുകിലേ ഇതിലെ മധുമതി നീ അതിലേറി വാ മമ സഖീ നവ വധുവായ്
മദകര രാസ കേളിയായ് മധുവിധു വേളയായ് സുരഭില യാമമായിതാ സുമശര ദൂതികേ ഒരു മലർ മഞ്ചലുമായ്... ചന്ദന വാനങ്ങളിൽ ചന്ദ്ര കിരണങ്ങൾ പോൽ എൻ കരളിൽ നീ കുളിർ പെയ്തുവോ പിന്നെയും ഓമനെ എൻ കളിത്തോഴിയായ് പൊന്നിലഞ്ഞി തൻ മലർ കോർത്തു വാ
അന്തി മേഘങ്ങൾ പൂത്ത പോലെയാം മുന്തിരിത്തോപ്പിൽ വരൂ രാപാർക്കുവാൻ ദേവദാരുവിൻ തണൽ പൂഞ്ചോട്ടിൽ ദേവഹംസമായ് കളിയാടാൻ വാ ഒരു മലർ മഞ്ചലുമായ്...