Kanna Ninte Thirumizhi

2011
Lyrics
Language: English

Kannaa ninte thirumizhi kamalappoovin ithalmizhi
Ullinullil nirvruthi ennil raagavalarmathi
Kanne ninte thirumizhi kamalappoovin ithalmizhi
Ullinullil nirvruthi ennil raagavalarmathi

Pala muralika paadum geethangal pulakathaal haarangal choodichu
Yaduvamsham thirunaavil sthuthi paadi omal raadhike
Niravaanil megham poo thooki
Kannaa ninte thirumizhi kamalappoovin ithalmizhi
Kanne ninte thirumizhi kamalappoovin ithalmizhi

Ninmizhiyil niramezhumaa neelaakaasham
Nin manassin pranayathin daahaavesham
Idanenchil ithal viriyum anubhoothi mrudubhaavam
Arikil akathaliril oru mancham tharoo
Enno kandavar nammal onnaay theernnavar nammal
Janmam palathini venam nammude moham theeraan
(kannaa ninte..)

Nin chodiyil nin madiyil swarggam kandu
Nin mizhiyil nin mozhiyil unmaadam kondu
Niramaaril nirayunnu ee nithyaanuraagam
Nee thannu enikkaay oru varamee janmam
Aanandaamruthamaayi aathmaavil prabhayaayi
Premam manassukalil thaalam inakkunnu
(kannaa ninte..)
Language: Malayalam

കണ്ണാ നിന്റെ തിരുമിഴി കമലപ്പൂവിൻ ഇതൾമിഴി
ഉള്ളിനുള്ളിൽ നിർവൃതി എന്നിൽ രാഗ വളർമതി
കണ്ണേ നിന്റെ തിരുമിഴി കമലപ്പൂവിൻ ഇതൾമിഴി
ഉള്ളിനുള്ളിൽ നിർവൃതി എന്നിൽ രാഗ വളർമതി
പലമുരളിക പാടും ഗീതങ്ങൾ പുളകത്താൽ ഹാരങ്ങൽ ചൂടിച്ചു
യദുവംശം തിരുനാവിൽ സ്തുതി പാടി ഓമൽ രാധികേ
നിറവാനിൽ മേഘം പൂ തൂകി
കണ്ണാ നിന്റെ തിരുമിഴി കമലപ്പൂവിൻ ഇതൾമിഴി
കണ്ണേ നിന്റെ തിരുമിഴി കമലപ്പൂവിൻ ഇതൾമിഴി

നിന്മിഴിയിൽ നിറമെഴുമാ നീലാകാശം
നിൻ മനസ്സിൻ പ്രണയത്തിൻ ദാഹാവേശം
ഇടനെഞ്ചിൽ ഇതൾ വിരിയും അനുഭൂതി മൃദുഭാവം
അരികിൽ അകതളിരിൽ ഒരു മഞ്ചം തരൂ
എന്നോ കണ്ടവർ നമ്മൾ ഒന്നായ് തീർന്നവർ നമ്മൾ
ജന്മം പലതിനി വേണം നമ്മുടെ മോഹം തീരാൻ
(കണ്ണാ നിന്റെ തിരുമിഴി ...)

നിൻ ചൊടിയിൽ നിൻ മടിയിൽ സ്വർഗ്ഗം കണ്ടു
നിൻ മിഴിയിൽ നിൻ മൊഴിയിൽ ഉന്മാദം കൊണ്ടു
നിറമാറിൽ നിറയുന്നു ഈ നിത്യാനുരാഗം
നീ തന്നൂ എനിക്കായ് ഒരു വരമീ ജന്മം
ആനന്ദാമൃതമായി ആത്മാവിൽ പ്രഭയായി
പ്രേമം മനസ്സുകളിൽ താളം ഇണക്കുന്നു
(കണ്ണാ നിന്റെ തിരുമിഴി ...)
Movie/Album name: Police Academy
Artists