SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mahavishnu Gaadhakal Madhurasudha Dhaarakal 1976
Mahaavishnu gaadhakal Madhurasudhaadhaarakal Athukelkkum kaathukale kaathukal Athukaanum kannukale kannukal Malsyamaay,koormamaay Varaahamaay, narasimhamaay Vannithaadi devan Asurante madam Theerthoraadi devan Devendraneyum jayicha mahaabali Bhoomiyum swarggavum thulyamaakki Chakravarthee bali chakravarthi.... Ananthaa achyuthaa maadhavaa Aananda chinmayaa amarare raskhikoo Avaniyil avatharikkoo Adivechadukkunnu baalan Adivechadukkunnu vaamanan Asurante lokathu vellidi Amarante hridayathil porvili Lokangal kaakkunnorolakkudayumaay Adivechadukkunnu vaamanan Evideninnaanee prakaasham Evideninnethiyee baalan Ethamma thapam cheytho Ethu thaathan thapam cheytho? Evide nin desham cholloo Pooranaal innente naadu Enthaanu perenthu cholloo Enthu perum ente peru Enthu chodikkunnu nee? Enthum kodukkumo nee? Modikal medakaal ponnundu porulundu Pournami thulyaraam palakanyamaarundu Salgathi thedum paavam yaachakan Swargasukham enikkenthinaay Oru manchumarin idam porum Valarunnu roopam valarunnu bhaavam Aakaasham mutte valarnnu Aadivya thejaswaroopan Vikramanaay thrivikramanaay Swargga shilppi valarnnu valarnnu Sooryabimbam pole minnithilangi Olakkuda shiroraagamaayi Kaathil manibhooshanangal Kazhuthilum aabharanangal Aramani kaanchi kulungi Paadasarangal kilungi Aapaadathaarukalkkadiyil Avaniyum anuvaay churungi Valarunnu valarunnu baalan Pathinaalu lokangal randadikal Evide? evide ? moonnaamadi veykkaanidamevide? Evide idamevide? Braahmanan aarennarinju mahaabali Thaazhthi sirassum Paadamaa shirassil amarthi Moonnadi nilam nee thannaalum മഹാവിഷ്ണുഗാഥകള്‍ മധുരസുധാധാരകള്‍ അതുകേള്‍ക്കും കാതുകളേ കാതുകള്‍ അതുകാണും കണ്ണുകളേ കണ്ണുകള്‍ മത്സ്യമായ്, കൂര്‍മ്മമായ് വരാഹമായ്,നരസിംഹമായ് വന്നിതാദിദേവന്‍ അസുരന്റെ മദം തീര്‍ത്തൊരാദിദേവന്‍ ദേവേന്ദ്രനേയും ജയിച്ച മഹാബലി ഭൂമിയും സ്വര്‍ഗ്ഗവും തുല്യമാക്കി ചക്രവര്‍ത്തീ ബലി ചക്രവര്‍ത്തീ അനന്താ അച്യുതാ മാധവാ ആനന്ദചിന്മയ അമരാരെ രക്ഷിക്കൂ അവനിയില്‍ അവതരിക്കൂ അടിവെച്ചടുക്കുന്നു ബാലന്‍ അടിവെച്ചടുക്കുന്നു വാമനന്‍ അസുരന്റെ ലോകത്ത് വെള്ളിടി അമരന്റെ ഹൃദയത്തില്‍ പോര്‍വിളി ലോകങ്ങള്‍ കാക്കുന്നൊരോലക്കുടയുമായ് അടിവെച്ചടുക്കുന്നു വാമനന്‍ എവിടെനിന്നാണീ പ്രകാശം? എവിടെനിന്നെത്തിയീ ബാലന്‍ ? ഏതമ്മ തപം ചെയ്തോ ഏതു താതന്‍ തപം ചെയ്തോ? എവിടെനിന്‍ ദേശം ചൊല്ലൂ പൂരനാള്‍ ഇന്നെന്റെ നാട് എന്താണ് പേരെന്തു ചൊല്ലൂ എന്തുപേരും എന്റെ പേര് എന്തു ചോദിക്കുന്നു നീ? എന്തും കൊടുക്കുമോ നീ? മോടികള്‍ മേടകള്‍ പൊന്നുണ്ട് പൊരുളുണ്ട് പൌര്‍ണ്ണമി തുല്യരാം പലകന്യമാരുണ്ട് സല്‍ഗതി തേടും പാവം യാചകന്‍ സ്വര്‍ഗ്ഗസുഖം എനിക്കെന്തിനായ് ഒരു മണ്‍ചുമരിന്‍ ഇടം പോരും മൂന്നടി നിലം നീ തന്നാലും വളരുന്നു രൂപം വളരുന്നു ഭാവം ആകാശം മുട്ടെ വളര്‍ന്നു ആദിവ്യ തേജസ്വരൂപന്‍ വിക്രമനായ് ത്രിവിക്രമനായ് സ്വര്‍ഗ്ഗശില്‍പ്പി വളര്‍ന്നു വളര്‍ന്നു സൂര്യബിംബം പോലെ മിന്നിത്തിളങ്ങി ഓലക്കുട ശിരോരാഗമായി കാതില്‍ മണിഭൂഷണങ്ങള്‍ കഴുത്തിലും ആഭരണങ്ങള്‍ അരമണി കാഞ്ചി കിലുങ്ങി പാദസരങ്ങള്‍ കിലുങ്ങി ആപാദതാരുകള്‍ക്കിടയില്‍ അവനിയും അണുവായ് ചുരുങ്ങി വളരുന്നു വളരുന്നു ബാലന്‍ പതിനാലു ലോകങ്ങള്‍ രണ്ടടികള്‍ എവിടെ? എവിടെ? മൂന്നാമടി വയ്ക്കാനിടമെവിടെ? എവിടെ ഇടമെവിടെ? ബ്രാഹ്മണന്‍ ആരെന്നറിഞ്ഞു മഹാബലി താഴ്ത്തി ശിരസ്സും പാദമാ ശിരസ്സില്‍ അമര്‍ത്തി... മൂന്നടി നിലം നീ തന്നാലും
Movie/Album name: Seethaa Swayamvaram
Artists