Kaattil Veezhaa Mezhuthiri

2019
Lyrics
Language: Malayalam

കാറ്റിൽ വീഴാ മെഴുതിരി നാളം ആരോ തന്നു വഴികളിൽ
കാണാൻ തോന്നും കനവെഴുതുന്നു ആരോ വന്നെൻ മിഴികളിൽ
ആകാശമേ നീ കൈനീട്ടിയോ സ്നേഹ ചിറകു തരുന്നോ?
മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ വീണ്ടും വിരിയുകയാണോ?
ഉം ഉം ഉം (2)
മായാമഞ്ചലിലേറി കണ്ണെത്തിടാ ദൂരത്തിൽ പറന്നോ പിന്നെയുമെന്തേ മനസ്സേ? (2)
(കാറ്റിൽ വീഴാ)

തേടി വരും തേടി വരും നാളെയൊരിക്കലെന്നടുക്കയാ സ്വപ്നം
ഞാനറിയാ പാതകളിൽ ആരോ വരുന്നിതാ തണലുമായ്
ഓരോ നേരം നിലാവിനാൽ തൊടും നീ
താനേ ഏറും പ്രതീക്ഷ തൻ മധുരം
എന്നോമൽ കൂട്ടായ് നെഞ്ചോട് ചേർക്കാം
നിന്നെ ഞാനൊന്നിതാ
മായാമഞ്ചലിലേറി കണ്ണെത്തിടാ ദൂരത്തിൽ പറന്നോ പിന്നെയുമെന്തേ മനസ്സേ? (2)
(കാറ്റിൽ വീഴാ)

ദൂരെയതാ ദൂരെയതാ നീളെ കരിമുകിൽ ഒഴിഞ്ഞൊരാ വാനം
നോവലകൾ മായുമിതാ മേലെ വരുന്നിതെൻ പുലരികൾ
നേരിൻ പൂവായ് മുടിച്ചുരുൾ പരപ്പിൽ
ചൂടും നിന്നെ ഒരു ദിനം കനവേ
കൺമുന്നിൽ കണ്ടേ ഓരോരോ ലോകം
കാലം മുന്നേറവെ
(കാറ്റിൽ വീഴാ)
Movie/Album name: Uyare
Artists