പറഞ്ഞതാണ് കുറ്റം നീ അറിഞ്ഞതാണ് കുറ്റം പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോതിച്ചതെന്റെ കുറ്റം
കരിനീലകണ്ണിലെ കാതര ഭാവത്തെ കവിതയായ് കണ്ടതും എന്റെ കുറ്റം പുഞ്ചിരി പൂവിതൾ ചുണ്ടത്തു കണ്ടപ്പോൾ എന്തിനോ വെമ്പിയെതെന്റെ കുറ്റം
അനുവാദമില്ലാതെ സ്വപ്നങ്ങൾ കണ്ടതും അനുരാഗമാല ഞാൻ അറിയാതെ കോർത്തതും അതിമോഹമാണെന്നതന്നോർക്കാതെ പോയതും അതിഹീനമായി ഞാൻ ചെയ്ത കുറ്റം ഒന്നല്ല നമ്മുടെ പാതകൾ .... ഒന്നല്ല നമ്മുടെ പാതകൾ എന്നുനീ ചൊന്നതു നീ കേൾക്കാഞ്ഞതെന്റെ കുറ്റം പിരിയുക നാമിനി ........ പിരിയുക നാമിനി എന്ന നിൻ വാക്കിന്റെ പൊരുളോർത്തു വിങ്ങിയതെന്റെ കുറ്റം തീവെയിൽപാറുന്ന ജീവിത വീഥിയിൽ നീവെയിൽ കൊള്ളാതെ തളരാതെ പോകുവാൻ തണലായി തീരുവാൻ ആശിച്ച ഞാൻ നിന്റെ നിഴലായി തീർന്നതും എന്റെ കുറ്റം നിഴലായി തീർന്നതും എന്റെകുറ്റം പറഞ്ഞതാണ് കുറ്റം നീ അറിഞ്ഞതാണ് കുറ്റം പലരും കൊതിക്കുന്ന നിൻ പ്രേമ പുഷ്പത്തെ പലവുരു ചോതിച്ചതെന്റെ കുറ്റം പലവുരു ചോതിച്ചതെന്റെ കുറ്റം പറയാതിരുന്നെങ്കിൽ ..... എൻ പ്രേമ ചിന്ത നീ അറിയാതിരുന്നെങ്കിൽ ....... അകാലത്തിരുന്നേനേ നീ .... നീയെന്റെ മാറിൽ അഴലിന്റെപൂമാല ചാർത്തിരുന്നേനേ ... നിൻ ഹാസരശ്മീപ്രസാദം ചൊരിഞ്ഞെൻറെ ഇരുളിന്റെ മാറാല നീക്കിയേനേ ഇരുളിന്റെ മാറാല നീക്കിയേനേ .. അകന്നുപോം നിൻ ചിറകടിനാദം കേട്ടെൻ കരളുരുകി കരകവിഞ്ഞൊഴുകും കദനത്തിൻ പെരുനദിയായ് അലിഞ്ഞടിഞ്ഞു നിൻ ഓർമവശേഷമാം അന്ത:പുരത്തിൽ ഈ വിധം
Movie/Album name: Ivide Ee Nagarathil
Movie Summary:Ivide Ee Nagarathil (2019) is a Malayalam drama set in a city, revolving around its characters' intertwined lives and struggles. (Detailed plot information is limited; summary based on available metadata.)
Song Credits:
- Song: Paranjathaanu Kuttam
- Film: Ivide Ee Nagarathil (2019)
- Language: Malayalam
(Composer, lyricist, and singer details are not reliably available for verification.)