ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്‍ദ്രപഥം അവനിയില്‍ നിന്നും ജനിമൃതി തേടും വിരഹം നീ പാതി വഴിയില്‍ പിരിയുകയാണോ
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം
വിധിയോ കൈവഴിയില്‍ തിരനാടകമെഴുതി ഒടുവില്‍ നീ തനിയേ യാത്രാമൊഴി ചൊല്ലി തമ്മില്‍ത്തല്ലിപ്പിരിയാന്‍ കലഹിച്ചു പിണങ്ങാന്‍ ഇനിയും ഒന്നു വരുമോ മനസ്സുകളങ്ങുമിങ്ങും പങ്കു വെച്ചു നമ്മള്‍ മണ്ണിൽ നെയ്ത ബാല്യം കൊഴിഞ്ഞു മനം പിടഞ്ഞു കളിയരങ്ങൊഴിഞ്ഞു
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്‍ദ്രപദം
മരണം നാള്‍ വഴിയില്‍ തെളിയുന്നതു കാണാം മതിയോ പാഴു്ജന്മം അകലങ്ങളിലഭയം മറുകരയണയാന്‍ ഇനിയുമീ യാത്ര കാവല്‍ നിന്നു കാലം ജീവനില്‍ ഒഴുകും വേദന നീങ്ങാന്‍ ഹൃദയം പൊട്ടിക്കരയാന്‍ ചിറകില്‍ പാതി കരിഞ്ഞു എന്‍ വിധ താഴ്ന്നു
(ഒരു പിടി മണ്ണില്‍ )
Movie/Album name: Black Dahlia
Movie Summary: Black Dahlia (2009) is a Malayalam thriller centered on a serial killer investigation, following the pursuit of a mysterious murderer and the psychological toll on those entangled in the case.
Song Credits: "Oru Pidi Mannil" from Black Dahlia (2009).
Musical Style: Melancholic, soft melodic film song with an emotional, reflective tone typical of Malayalam film music of the late 2000s.