മെഴുകുതിരികൾ ഉരുകിയുരുകി അകമെയുതിരും നോവിൽ നഗരവഴിയിൽ പകലുകളിലും ഇരുൾ കലരും നാളിൽ ഒരു നിഴലു പോൽ ഇതിലേ ഒഴുകിയോ ഞാൻ അഴലരുളി മാഞ്ഞതെവിടെ നീ പൊഴിയുമൊരു താരമായ് അന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു ഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുന്നുവോ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ ഏകിടാം
സമയനദി തൻ തിരയിലൊരുനാൾ തിരികെയൊഴുകാമെങ്കിൽ പഴയ നിമിഷം ഇനിയുമതുപോൽ നുകരുവതിനായെങ്കിൽ കരതളിരിലെന്തരുളും പകരമായ് ഞാൻ അരികെയിനി ഒന്നു വരുമോ നീ പൊഴിയുമൊരു താരമായ് അന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു ഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുന്നുവോ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ ഏകിടാം
പിരിയുകിലുമെവിടെയോ തുണയരുളിയുണ്ടവൾ മുറിവുകളിൽ എന്നെ തലോടുവാൻ അനുദിനവും അവളിലെ സ്വരമധുരമോർമ്മയായ് തളരുമൊരു നേരം ചൂടി ഞാൻ പൊഴിയുമൊരു താരമായ് അന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു ഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുന്നുവോ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻ ഏകിടാം