ഉണരൂ ഉണരൂ ഉണരൂ ഉണരൂ ആശ മനസ്സേ... വിടരൂ വിടരൂ വിടരൂ വിടരൂ ഉദയ മലരേ... മോഹം തളിരണിയും സന്ധ്യേ ഹോ ജന്മം സഫലം ഇനി മേലിൽ (2) എന്തു ചൊല്ലും ഞാൻ എന്തു പാടും ഞാൻ തന്തികൾ പോയ വീണയിൽ എൻ മനസ്സിലെ പ്രേമ സൗരഭം പെയ്തു തോരുമീ വേളയിൽ അകലെ മണിമുഴങ്ങും സ്വനം അറിവൂ ഞാൻ അറിവൂ അരികെ അനുരാഗം തുടിയിളകുന്നതും അറിവൂ
ദൂരെ കാണാം ഹേമന്തരാത്രി മണ്ഡപം നിങ്ങൾ തേടും ഏകാന്ത സ്വപ്നവേദിക നീലക്കണ്ണിൽ പ്രേമാർദ്ര കൗതുകങ്ങളോ ഓമൽ ചുണ്ടിൽ സല്ലാപ മർമ്മരങ്ങളോ കളി പറഞ്ഞൊരെൻ മണിപ്പൂങ്കിനാക്കിളി നാളെ നീയും പാടും പ്രണയ രാഗമാലിക ഇനിയൊരു ജന്മമേകിലും നമ്മളൊന്നു ചേർന്നിടും വീണ്ടുമൊഴുകിടും നമ്മളിതു വഴി ഒരു കവിതയായി... എന്നും പ്രണയമധു തൂകാൻ ഹോ വാഴ്ക ഇരുഹൃദയം വാഴ്ക
താഴെ വരും മേഘങ്ങൾ മന്ത്രമോതിയോ മിന്നൽപ്പിണർ ദീപങ്ങൾ കയ്യിലേന്തിയോ കണ്ണിൽ കണ്ണിൽ കണ്ടപ്പോൾ ആശകൾ പൂത്തു മുന്നിൽ കാണും നേരത്ത് മൗനമാർന്നു പോയി... താലി ചാർത്തണം കനവ് പങ്കു വയ്ക്കണം മുഹൂർത്ത നാളിൽ ആദ്യരാവിൽ അഴക് പൂക്കണം... കനവുകൾ പല കോടികൾ ജീവിതം ഒരു നാഴിക മണ്ണിൽ തുടിയ്ക്കുവാൻ വിണ്ണിൽ പറക്കുവാൻ കോടി ആശകൾ ആയി നാളെ വിടരും ശുഭരാത്രി...ഹോ.... നെഞ്ചിൽ നിറയും മധുപാത്രം (ഉണരൂ…..)
Movie/Album name: Soorya Puthrikal
Movie Summary:Soorya Puthrikal is a 1996 Malayalam drama centered on family relationships and social struggles.
Song Credits: "Unaroo Unaroo" — Music composed by Ilaiyaraaja; lyrics by Gireesh Puthenchery; sung by K. J. Yesudas (and/or K. S. Chithra, per version).
Musical Style: Melodic film song blending classical Carnatic influences with Malayalam cinematic orchestration.
Raga Details: Based on a Carnatic raga (commonly cited as a devotional/melodic raga such as Kalyani or a related scale) — exact raga attribution not reliably confirmed.
Key Artists: Ilaiyaraaja (composer), Gireesh Puthenchery (lyricist), K. J. Yesudas (playback singer).
Scene Context: A reflective, emotionally uplifting song sequence within the film's narrative, used to convey hope and resilience. (Specific scene details not reliably available.)