യക്ഷകിന്നര ഗന്ധര്‍വ്വഗണങ്ങള്‍ പുഷ്പവൃഷ്ടി ചൊരിയും ഈ സദിരില്‍ അഷ്ടദിക്‍പാലകര്‍ അനുഗ്രഹമരുളും ഈ സദിരില്‍... മൃദംഗതാളം പൊന്‍തുടിഘോഷം ഗഗനഗംഗയില്‍ തരളിതമാലതന്‍ ജലതരംഗമേളം (സ്വരങ്ങള്‍...)
അപ്സരമോഹന ബന്ധുരനടനം സ്വപ്‌നകേളിയുണര്‍ത്തും ഈ ശ്രുതിയില്‍ സപ്തഋഷിജാലവും തപസ്സില്‍നിന്നുണരും ഈ ശ്രുതിയില്‍... തരംഗലോലം തംബുരുനാദം... രജതനൂപുരശിഞ്ജിതധാരയില്‍ രതിയുണര്‍ന്ന രാഗം (സ്വരങ്ങള്‍...)