Priyasakhikkoru Lekhanam

1989
Lyrics
Language: Malayalam

പ്രിയസഖിക്കൊരു ലേഖനം
എന്റെ പ്രിതമക്കൊരു ലേഖനം
നിനക്കോർക്കാൻ..എന്നെയോർക്കാൻ
എഴുതും പ്രിയലേഖനം
പ്രിയസഖിക്കൊരു ലേഖനം

ആയിരം നിറങ്ങളിലാരോമലേ നിന്നെ
ആപാദചൂഢം ഞാൻ കണ്ടു
എന്നാത്മാവിലാരൂപ മാധുരിയെന്നും
മാലേയഗന്ധമായ് പടർന്നൂ
നിനക്കോർക്കാൻ..എന്നെയോർക്കാൻ
എഴുതും പ്രിയലേഖനം
പ്രിയസഖിക്കൊരു ലേഖനം

ഈ ജന്മസായൂജ്യമാകെയെൻ അനുരാഗ
ദേവിക്കു നൽകും പൂജയല്ലേ
എൻ ആലിംഗനത്തിന്റെ നീരാളമിട്ടിനി
മാന്മിഴി എന്നു മയങ്ങും
നിനക്കോർക്കാൻ..എന്നെയോർക്കാൻ
എഴുതും പ്രിയലേഖനം
പ്രിയസഖിക്കൊരു ലേഖനം

പ്രിയസഖിക്കൊരു ലേഖനം
എന്റെ പ്രിയതമക്കൊരു ലേഖനം
നിനക്കോർക്കാൻ..എന്നെയോർക്കാൻ
എഴുതും പ്രിയലേഖനം
പ്രിയസഖിക്കൊരു ലേഖനം
Movie/Album name: Priyasakhi (Priyasakhikkoru Lekhanam)
Artists