Njan Natta Thoomulla

1957
Lyrics
Language: English

Njan natta thoomulla namayude poomulla
Naleyallo ..naleyallo ..naleyallo
Nambidunna punyamuhoortham
Naale punyamuhoortham
Njan natta thoomulla namayude poomulla
Naleyallo nambidunna punyamuhoortham
Naale punyamuhoortham

Aa malarin kaavil anandaravil (2)
Premavennilavil nadhanangu varum (aa malarin..)
Angu varum naaleyen aalmaavin nayakan
Mangalamee maalyamavan marilaniyum ..njan marilaniyum

Kayyiloru muraliyumay (2)
Kanniloru kavithayumay
Painkiliyennu..enne
Painkiliyennu
Painkiliyennothiyavanethidum neram
Kaanatha mattiloru
Konil maranju
Pranapriyaneyonnu
Pattikkum njan..onnu pattikkum njan

Ishtanumayothinimel
Pattanangal chuttumbol
Kootukarikal asooyakollumo?
Asooyakontuninne nokkumbol
Naanamakumo? ninakku naanamakumo ?
Language: Malayalam

ഞാന്‍ നട്ട തൂമുല്ല നന്മയുടെ പൂമുല്ല
നാളെയല്ലൊ.. നാളെയല്ലൊ .. നാളെയല്ലൊ..
നാമ്പിടുന്ന പുണ്യമുഹൂര്‍ത്തം
നാളെ..പുണ്യമുഹൂര്‍ത്തം..
ഞാന്‍ നട്ട തൂമുല്ല നന്മയുടെ പൂമുല്ല
നാളെയല്ലൊ നാമ്പിടുന്ന പുണ്യമുഹൂര്‍ത്തം
നാളെ..പുണ്യമുഹൂര്‍ത്തം..

ആ മലരിന്‍ കാവില്‍ ആനന്ദരാവില്‍ (2)
പ്രേമവെണ്ണിലാവില്‍ നാഥനങ്ങു വരും (ആ മലരിന്‍..)
അങ്ങു വരും നാളെയെന്‍
ആല്‍മാവിന്‍ നായകന്‍
മംഗലമീ മാല്യമവന്‍ മാറിലണിയും.. ഞാന്‍ മാറിലണിയും..

കയ്യിലൊരു മുരളിയുമായ്‌ (2)
കണ്ണിലൊരു കവിതയുമായ്‌
പൈങ്കിളിയെന്നു..എന്നെ
പൈങ്കിളിയെന്നു..
പൈങ്കിളിയെന്നോതിയവനെത്തിടും നേരം (കയ്യിലൊരു..)
കാണാത്ത മട്ടിലൊരു
കോണില്‍ മറഞ്ഞു
പ്രാണപ്രിയനെയൊന്നു
പറ്റിക്കും ഞാന്‍..ഒന്നു പറ്റിക്കും ഞാന്‍

ഇഷ്ടനുമായൊത്തിനിമേല്‍
പട്ടണങ്ങള്‍ ചുറ്റുമ്പോള്‍
കൂട്ടുകാരികള്‍ അസൂയകൊള്ളുമല്ലോ
അസൂയകൊണ്ടുനിന്നെ നോക്കുമ്പോള്‍
നാണമാകുമോ? ..നിനക്കു..നാണമാകുമോ?
Njan natta thoomulla namayude poomulla
Movie/Album name: Paadaatha Painkili
Artists