Naadha Kalavari Choodiya

1999
Lyrics
Language: English

Naadha kaalvari choodiya kaaladi thedum
Kaaval piravikal
Maalaakhamaarude thirumanavaalanu njangal thozhimaar
Thiruroopam vaazhthidaam
Thiruraktham pankidaam
Thiruhrudayappoovile himakanamaay maaridaam
Abhayam thedum kunjaadukalaay vaazhaam

Paavanamee lokam manavarayaakum
Nithya pithaave nee naayakanaakum (2)
Vasanthavum raathriyum kalithozharaay maarum
Shoshannappookkalen punchiri thookkum
Sanmanassukalil samaadhaanam
Samaadhaanam
(naadha...)

Ponkurishin mele sooryanunarnnu
Althaarayil ninnen vachanamuyarnnu (2)
Vikaaravum raagavum chirasnehamaay maari
Aakaashapparava polum saanthwanamothi
Sanmanassukalil samaadhaanam
Samaadhaanam
Kaalvari choodiya kaaladi thedum
Kaaval piravikal
Language: Malayalam

നാഥാ കാൽ‌വരി ചൂടിയ കാലടി തേടും
കാവൽ പിറവികൾ
മാലാഖമാരുടെ തിരുമണവാളനു ഞങ്ങൾ തോഴിമാർ
തിരുരൂപം വാഴ്ത്തിടാം
തിരു രക്തം പങ്കിടാം
തിരുഹൃദയപ്പൂവിലെ ഹിമകണമായ് മാറിടാം
അഭയം തേടും കുഞ്ഞാടുകളായ് വാഴാം

പാവനമീ ലോകം മണവറയാകും
നിത്യ പിതാവേ നീ നായകനാകും (2)
വസന്തവും രാത്രിയും കളിത്തോഴരായ് മാറും
ശോശന്നപ്പൂക്കളെൻ പുഞ്ചിരി തൂകും
സന്മനസ്സുകളിൽ സമാധാനം
സമാധാനം
(നാഥാ.....)

പൊൻ കുരിശിൻ മേലേ സൂര്യനുണർന്നു
അൾത്താരയിൽ നിന്നെൻ വചനമുയർന്നു (2)
വികാരവും രാഗവും ചിരസ്നേഹമായ് മാറി
ആകാശപ്പറവ പോലും സാന്ത്വനമോഠി
സന്മനസ്സുകളിൽ സമാധാനം
സമാധാനം
കാൽ‌വരി ചൂടിയ കാലടി തേടും
കാവൽ പിറവികൾ
Movie/Album name: Mizhiyariyaathe
Artists