ഇതിലെ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്‍റെ പുഴയൊഴുകി അതിന്‍റെ അലകളില്‍ അനുരാഗ ലഹരിയില്‍ അറിയാതെ ഞാനിന്നു മുഴുകി ഇതിലെ ഒരു പുഴയൊഴുകി ഇവളുടെ അഴകിന്‍റെ പുഴയൊഴുകി
കുറുനിര തഴുകും നിന്‍ കുളുര്‍ നെറ്റിത്തടത്തില്‍ കുങ്കുമപ്പൂംപൊട്ടു കണ്ടാല്‍ തിങ്കള്‍ നാണിക്കും മുഴുതിങ്കള്‍ നാണിക്കും ഈ മിഴിയിനയില്‍ നീ വിടര്‍ത്തും മലരുകളില്‍ (2) ഇന്ന് ഞാനൊരു തുമ്പിയാകും തേന്‍ തുമ്പിയാകും (ഇതിലെ)
അരുണിമ മെഴുകുമീ ചൊടികളിലുതിരും പുഞ്ചിരിപ്പൂമൊട്ടു നുള്ളാന്‍ എനിക്കെന്തോരാവേശം എനിക്കെന്തോരാവേശം ഈ വിജനതയില്‍ ഞാനൊരുക്കും മണിയറയില്‍ (2) ഇന്ന് നീയൊരു മഞ്ചമാകും പൂ മഞ്ചമാകും (ഇതിലെ)