Ninneyonnu Kaanaanaayi

2018
Lyrics
Language: English

Ninneyonnu kaananaay ninnodonnu mindaanaay
Kaathamete doore ninnum oodi vannathaanen penne (2)
Yesudaasineppolonnum kandanaadamillennaalum
Aaru kattayil padaam njaan premalolanaay
(ninneyonnu ...)

Naattumaavin chottilannu neeyum njanum mindana neram
Njaattuvela kaattuvannen kaathil melle cholli
Evalezhu janmam ninte omal kanmaniyennu
Athu kettoru njaan collmayir kondille
En hrdayam vijayrambhichille
Sheelayum naseerum pole raathriyum nilaavum pole
Onnu chernnu poganaayi sammatham tharaamo penne
Ethrayethra dooram thaandi en priyaykku maathram vendi
Kaathu kaathu nilkkunnu njaan premalolanaay
(ninneyonnu ...)

Premasaudhamonnu ninte peril pokki kettiyedukkam
Shaajahaante raaniyaaya mumthaasaakkam penne
Akalaanum vayya neeyen praananaayikayalle
Ozhivaakkalle enne plingithanaakkalle
En hrdayam kalushithamaakkalle
Ottayulla paathram pole velliveena ganam pole
Enne neeyakatteedalle ante jeevanaakum penne
Kaathu kaathu nilkkunnu njaan premalolanaay
(ninneyonnu ..)
Language: Malayalam

നിന്നെയൊന്നു കാണാനായ് നിന്നോടൊന്നു മിണ്ടാനായ്
കാതമെറെ ദൂരെ നിന്നും ഓടി വന്നതാണെൻ പെണ്ണേ (2)
യേശുദാസിനെപ്പോലൊന്നും കണ്ഠനാദമില്ലെന്നാലും
ആറു കട്ടയിൽ പാടാം ഞാൻ പ്രേമലോലനായ്
(നിന്നെയൊന്നു ...)

നാട്ടുമാവിൻ ചോട്ടിലന്ന് നീയും ഞാനും മിണ്ടണ നേരം
ഞാറ്റുവേല കാറ്റുവന്നെൻ കാതിൽ മെല്ലെ ചൊല്ലി
ഇവളേഴു ജന്മം നിന്റെ ഓമൽ കണ്മണിയെന്ന്
അതു കേട്ടൊരു ഞാൻ കോൾമയിർ കൊണ്ടില്ലേ
എൻ ഹൃദയം വിജൃംഭിച്ചില്ലേ
ഷീലയും നസീറും പോലെ രാത്രിയും നിലാവും പോലെ
ഒന്നു ചേർന്നു പോകാനായി സമ്മതം തരാമോ പെണ്ണേ
എത്രയെത്ര ദൂരം താണ്ടി എൻ പ്രിയയ്ക്കു മാത്രം വേണ്ടി
കാത്തു കാത്തു നിൽക്കുന്നു ഞാൻ പ്രേമലോലനായ്
(നിന്നെയൊന്നു ...)

പ്രേമസൗധമൊന്നു നിന്റെ പേരിൽ പൊക്കി കെട്ടിയെടുക്കാം
ഷാജഹാന്റെ റാണിയായ മുംതാസാക്കാം പെണ്ണേ
അകലാനും വയ്യ നീയെൻ പ്രാണനായികയല്ലേ
ഒഴിവാക്കല്ലേ എന്നെ പ്ലിംഗിതനാക്കല്ലേ
എൻ ഹൃദയം കലുഷിതമാക്കല്ലേ
ഓട്ടയുള്ള പാത്രം പോലെ വെള്ളിവീണ ഗാനം പോലെ
എന്നെ നീയകറ്റീടല്ലേ എന്റെ ജീവനാകും പെണ്ണേ
എത്രയെത്ര ദൂരം താണ്ടി എൻ പ്രിയയ്ക്കു മാത്രം വേണ്ടി
കാത്തു കാത്തു നിൽക്കുന്നു ഞാൻ പ്രേമലോലനായ്
(നിന്നെയൊന്നു ..)
Movie/Album name: Aanakkallan
Artists