കാതോർത്തു കാതോർത്തു ഞാനിരിക്കേ കാലൊച്ച കേൾക്കാതെ കാത്തിരിക്കേ കാറ്റിൽ ജനൽപ്പാളികൾ താനേ തുറക്കുന്നുവോ മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ സഖി നിൻ വരവോ പകൽ എഴുതിയ കനവോയിത് നീയെൻറെ നിഴലായി ആയി പ്രാണൻറെ ഇതളായി വന്നെന്റെ ഉയിരിൽ തൊടു... നീയെൻറെ നിഴലായി ആയി പ്രാണൻറെ ഇതളായി വന്നെന്റെ ഉയിരിൽ തൊടു...
ശാരദേന്ദു പോലെ എൻറെ വാനിലെന്നുമേ കെടാതെ വന്നു പുഞ്ചിരിച്ചു നീ കുഞ്ഞു പൂവിനെ വസന്തം ഉമ്മവയ്ക്കവേ ഉള്ളിലാകെ നിൻറെ ഓർമ്മയായി നിലാവ് മഞ്ഞിനെ പുണർന്നു നിന്നൊരീ മണൽ തടങ്ങളിൽ തിരഞ്ഞു വന്നു ഞാൻ നിൻ മുഖം മുഖം വിമൂകമായി.... എൻറെ ജീവരാഗം ഒന്നു നീയറിഞ്ഞുവോ നീയെൻറെ നിഴലായി ആയി പ്രാണൻറെ ഇതളായി വന്നെന്റെ ഉയിരിൽ തൊടു... നീയെൻറെ നിഴലായി ആയി പ്രാണൻറെ ഇതളായി വന്നെന്റെ ഉയിരിൽ തൊടു...
കാതോർത്തു കാതോർത്തു ഞാനിരിക്കേ കാലൊച്ച കേൾക്കാതെ കാത്തിരിക്കേ കാറ്റിൽ ജനൽപ്പാളികൾ താനേ തുറക്കുന്നുവോ മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ സഖി നിൻ വരവോ പകൽ എഴുതിയ കനവോയിത്.....