Manasse Manasse

2003
Lyrics
Language: Malayalam

മനസ്സേ മനസ്സേ
മന്ത്രജാലപേടകത്തിനുള്ളില്‍ നീയൊളിച്ചു വച്ച
മാരലോലനാരു ചൊല്ലുമോ
ചൊല്ലുമോ
(മനസ്സേ )

മിഴിവാതിലിനുള്ളില്‍ തിരിതാഴ്ത്തിയെരിഞ്ഞു
മഴയുഴിയും വര്‍ണ്ണവിളക്കു്
(മിഴിവാതിലിനുള്ളില്‍ )
നീയെഴുതും കവിതകളില്‍
നീ മൊഴിഞ്ഞു പാട്ടുകളില്‍
(നീയെഴുതും )
നിറമണിഞ്ഞു ലയമണിഞ്ഞു
നില്‍ക്കയാണു ഞാന്‍
(മനസ്സേ )

അനുരാഗിലമാകും സുഖസാന്ത്വനമോടെ
വിരല്‍ തഴുകും വിണ്ണിന്‍ വസന്തം
(അനുരാഗിലമാകും )
നീ നുകരും മധുരിമയില്‍
നിന്നുയരും ചിറകുകളില്‍
(നീ നുകരും )
സ്വയമലിഞ്ഞു മനമലിഞ്ഞു
നില്‍ക്കയാണു ഞാന്‍
(മനസ്സേ )
Movie/Album name: Cheri
Artists