Pinakkam bhaavichirunnalum

1979
Lyrics
Language: Malayalam

പിണക്കം ഭാവിച്ചിരുന്നാലും - നിന്റെ
നുണക്കുഴിപ്പൂവിനെന്തിണക്കം
പരിഭവത്തുടിപ്പുള്ള മിഴികളിലിപ്പോള്‍
അരിമുല്ലമൊട്ടിന്റെ തിളക്കം

(പിണക്കം)

ഉരിയാടുമ്പോള്‍ പവിഴമല്ലി
ഒരുങ്ങി വന്നാല്‍ രാജമല്ലി
(ഉരിയാടുമ്പോള്‍ )
ഇരുമിഴി പൂട്ടി ഭജനമിരിക്കും
ഇന്ദീവരം നീ സന്ധ്യയില്‍ (2)

തഴുകാന്‍ വന്നാല്‍ താഴമ്പൂ നീ
നെറുകയില്‍ ചൂടാന്‍ നെയ്യാമ്പല്‍
പ്രാണനു ഗന്ധം പകരാനെങ്കില്‍
പാതി വിരിഞ്ഞൊരു പനിനീര്‍പ്പൂ

(പിണക്കം)

എന്റെ സുവര്‍ണ്ണരഥത്തിന്‍ വഴിയില്‍
എതിരേല്‍ക്കും സൂര്യകാന്തി
(എന്റെ )
നീ വര്‍ഷമേഘമായു് എന്നെപ്പുണര്‍ന്നാല്‍
നീലക്കടമ്പല്ലോ ഞാന്‍ (2)

(പിണക്കം)
Movie/Album name: Vaaleduthavan Valal
Artists