Swargam Vidarum

2016
Lyrics
Language: Malayalam

സ്വര്‍ഗ്ഗം വിടരും പുലരും പുതുദിനം
നെഞ്ചിന്‍ മരുവില്‍ പൊഴിയും പുതുമഴ
കനകനൂലിന്‍ കുടകള്‍ തുന്നി കനവുകൊമ്പന്‍ വന്നിതാ
മനസ്സിനുള്ളില്‍ തിമില മേളം തുയിലുണര്‍ത്തും പൂരമായ്

മരുഭൂമിക്കാരന്‍ ആന മലബാറിന്‍ മൊഞ്ചുള്ളാന
മലയാളക്കരയില്‍ വന്നേ.. എന്തിന്നാന..

മോഹനീരാടിയില്‍ കാറ്റുപായ് വഞ്ചിപോല്‍
തെന്നിയും തുള്ളിയും നീങ്ങിനാം..
ഊദുപെയ്യുന്ന മണലില്‍ നിന്നാശ പൂക്കുന്ന വനിയില്‍
തേരിരങ്ങുന്നു തുടരാം ഗജവേഷമാടുന്ന ചരിതം
മരുഭൂമിക്കാരന്‍ ആന മലബാറിന്‍ മൊഞ്ചുള്ളാന
മലയാളക്കരയില്‍ വന്നേ.. എന്തിന്നാന..

വീണതോ വിദ്യയായ് നീളുമീ നൂലിലായ്
കോമരം തുള്ളുമീ ജീവിതം
തെങ്ങിളം നീരില്‍ കിനിയും സുഖമാര്‍ന്ന സങ്കല്പമുയിരില്‍
മണ്ണിതാണെന്റെ കരളില്‍ നിറവര്‍ണ്ണമേകുന്നൊരുലകം
മരുഭൂമിക്കാരന്‍ ആന മലബാറിന്‍ മൊഞ്ചുള്ളാന
മലയാളക്കരയില്‍ വന്നേ.. എന്തിന്നാന..
മരുഭൂമിക്കാരന്‍ ആന മലബാറിന്‍ മൊഞ്ചുള്ളാന
മലയാളക്കരയില്‍ വന്നേ.. എന്തിന്നാന..
Movie/Album name: Marubhoomiyile Aana
Artists