Kulirmathi vadane kuruvindaradane
Kalabhachaarthaninjorungoo
Kalanoopuram kilungi
Kulirmathi vadane kuruvindaradane
Kalabhachaarthaninjorungoo
Kalanoopuram kilungee
Sumasaayaka sharamaari thudangi
Viharana rangamorungi
Mandapavana sumasangamakelee-
Narthana druthathaalam
Ilathaliroliyaam meniyulanju
Idakalililakee odyaanam
Madhuthundilamaam malarmaaril
Madabhara mridukara raagalayam
(kalanoopuram)
Chithrinikal kaithaalavumaay
Chaithraambarathil nirannu ninnu
Sahasrapadmadala mandapathil
Sa ga ma dha sagamada paadi sourayoodham
Lalithalavanga lathaanikunje
Indindiraravamanthrangal
Angopaangam ankurippoo
Asulabha surabhila pulakangal
കുളിര്‍മതിവദനേ കുരുവിന്ദരദനേ
കളഭച്ചാര്‍ത്തണിഞ്ഞൊരുങ്ങൂ
കളനൂപുരം കിലുങ്ങീ
കുളിര്‍മതിവദനേ കുരുവിന്ദരദനേ
കളഭച്ചാര്‍ത്തണിഞ്ഞൊരുങ്ങൂ
(കളനൂപുരം)
സുമസായകശരമാരി തുടങ്ങി
വിഹരണരംഗമൊരുങ്ങി
മന്ദപവനസുമസംഗമകേളീ-
നര്‍ത്തനദ്രുതതാളം...
ഇളതളിരൊളിയാം മേനിയുലഞ്ഞു
ഇടകളിലിളകീ ഒഡ്യാണം
മധുതുന്ദിലമാം മലര്‍മാറില്‍
മദഭര മൃദുകര രാഗലയം
(കളനൂപുരം)
ചിത്രിണികള്‍ കൈത്താലവുമായ്
ചൈത്രാംബരത്തില്‍ നിരന്നുനിന്നു
മാമ മാമമാ ഗമഗധ മഗസ ധാധ ധാധധാ മധമസ നിധമ
സാസ സാസനീ ധനി ധമഗമ ധാധ നീനിധ മധ ഗമഗസ
സഗമധ മഗധനിധ മധനിസ നിധനിസഗസ ധഗസ മസനി ഗനിധ
ധമഗസ ധനിസഗ സനിസഗ മധമഗ മധനിസ ഗ മാ
ചിത്രിണികള്‍ കൈത്താലവുമായ്
ചൈത്രാംബരത്തില്‍ നിരന്നു നിന്നൂ
സഹസ്രപദ്മദലമണ്ഡപത്തില്‍
സ-ഗ-മ-ധ സഗമധ പാടീ സരയൂഥം
ലളിതലവംഗലതാനികുഞ്ജേ
ഇന്ദിന്ദിരരവമന്ത്രങ്ങള്‍
അംഗോപാംഗം അങ്കുരിപ്പൂ
അസുലഭ സുരഭില പുളകങ്ങള്‍
Movie/Album name: Swami Sree Narayana Guru
Artists