Neela Nilave Ninavilazhake

2023
Lyrics
Language: Malayalam

നീല നിലവേ നിനവിലഴകേ
താരമരികെ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ

താനേ മാറിയെൻ ലോകവും
നിന്റെ ഓർമ്മയാലേ
നൂറു പൊൻകിനാവിന്നിതാ
മിന്നി എന്നിലാകേ

നീ തൂവൽ പോലേ
കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ലേ
ജീവനേ.......

നീല നിലവേ നിനവിലഴകേ
താരമരികെ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ

രാവു പുലരാൻ കാത്തു കഴിയും
നിന്നെ ഒന്ന് കാണാനായ്
ദൂരെ ഇരുളിൽ മഞ്ജു കനവിൽ
എന്നെ തേടിയില്ലേ നീ

നിൻ ഓരോ വാക്കിലുംനീളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയേ പൊഴിയേ

എന്തേ ഇങ്ങനെ മായാജാലമോ
എന്നിൽ തന്നെ ഞാൻ
എവിടേ മറന്നോ
നിറമായി നിഴലായി നീയില്ലേ എന്നാലും

നീല നിലവേ നിനവിലഴകേ
താരമരികെ വിരിയും ചിരിയേ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ......
Movie/Album name: RDX
Artists