Panchaara Paattupaadum

2018
Lyrics
Language: Malayalam

പഞ്ചാരപ്പാട്ടുപാടും കുയിലേ ...
പുന്നാരം മൂളിത്തന്ന അഴകേ...
തേനിട്ട ഈണമുള്ള മുകിലേ
എന്തിനിത്ര വേഗം നീ.. അകലെ
എന്റെ കണ്ണിലെ സ്നേഹനിഴലെ
നിന്നെയോർത്തു ഞാനിന്നു പാടട്ടെ
പഞ്ചാരപ്പാട്ടുപാടും കുയിലേ ...
പുന്നാരം മൂളിത്തന്ന അഴകേ..

ചാലക്കുടിയാറ്റിൽ നീന്തി തുടിച്ചിട്ടും
കോതിയൊന്നും തീർന്നില്ല പൊന്നേ
ഇടനെഞ്ചിൽ സ്നേഹം ഏറെ പകർന്നിട്ടും
മതിയായതില്ലെന്റെ കണ്ണേ...
ഈ പാട്ടിനുള്ളിൽ നിറയുന്ന സ്നേഹം
ഈ രാത്രി വിരിയുന്ന നക്ഷത്രമാകും
ഇവിടെ ജനിക്കുവാൻ ഇനിയും പാടുവാൻ
ഇനിയെത്ര ജന്മവും കാത്തിരിക്കാം...
പഞ്ചാരപ്പാട്ടുപാടും കുയിലേ ...
പുന്നാരം മൂളിത്തന്ന അഴകേ..

ഈ മണ്ണിൽ വീണ കാലടിപ്പാടുകൾ
മായാത്തൊരോർമ്മകളാകും ...
ഈ പാടിയിൽ പാടിപ്പറക്കാൻ
എന്നും കൊതിച്ചെറെ നമ്മൾ ....
മിഴിനീർക്കണങ്ങൾ മഴയിലൊളിപ്പിച്ചു
ചിരികൊണ്ടു നമ്മൾ മുഖപടമെഴുതി
ഈ നീലരാവിൽ പുഴപാടിയൊഴുകി
കാർമുകിലിൽ നിന്നു യാത്രാമൊഴി

പഞ്ചാരപ്പാട്ടുപാടും കുയിലേ...
പുന്നാരം മൂളിത്തന്ന അഴകേ...
തേനിട്ട ഈണമുള്ള മുകിലേ
എന്തിനിത്ര വേഗം നീ അകലെ
എന്റെ കണ്ണിലെ സ്നേഹനിഴലെ
നിന്നെയോർത്തു ഞാനിന്നു പാടട്ടെ
പഞ്ചാരപ്പാട്ടുപാടും കുയിലേ
പുന്നാരം മൂളിത്തന്ന അഴകേ....
Movie/Album name: Chalakkudikkaran Changathi
Artists