Vambulla

2011
Lyrics
Language: Malayalam

വമ്പുള്ള മാനേ ചെമ്പുള്ളി മാനേ
ചുമ്മാതെ തുള്ളാതെ മോളേ
ചെമ്പുള്ളി മാനേ

ചേലുള്ള മാനേ ചെമ്പുള്ളി മാനേ
ചുമ്മാതെ തുള്ളാതെ മോളേ
ചെമ്പുള്ളി മാനേ

ആണ്‍ സിംഹമുണ്ടെടീ ചെമ്മാനക്കാവില്‍
വല്ലാതെ തുള്ളേണ്ട മോളേ
ഹാ - ചെമ്പുള്ളി മാനേ

ചൂടാമോ നീ ഞാന്‍ പൂ നല്‍കീടാം
ചൂടാകാതെ ചൂടി ആടാമോ നീ
പുന്നാരമേ പുന്നാരമേ
കണ്ണാണു നീ കരളാണു നീ
(ചേലുള്ള മാനേ )

ഹേ...

പിടയൊന്നു കൂവിയാല്‍ പുലരിയാണോ
എലിയൊന്നു മുള്ളിയാല്‍ പ്രളയമാണോ
മീനൊന്നു തുള്ളിയാല്‍ മുട്ടിനോളം
പിന്നേയും തുള്ളിയാല്‍ ചട്ടിയോളം
നാവും നാരായവും നീളം ചെറുതാകണം
നാണം നിറവാകണം പൂവിന്‍ നിറമാകണം
ഹേ കന്നാരം പുന്നാരം ചൊല്ലാന്‍ വാ വാ
പയ്യാരം പായാരം പടിയിറങ്ങി വാ

പുലി പോലെ പൂച്ചയൊന്നലറിയാലോ
അടി വാങ്ങി തടി കേടു് - മ്യാവു മ്യാവു
പുലിയാണെന്നറിയാതെ വാലു പിടിച്ചാല്‍
കടി വാങ്ങി പൊടിപൂരം താളം മേളം
കാതല്‍ക്കല്യാണവും പൂവും പൂമാനവും
തേടും അനുരാഗവും താനേ തളിരാകണം
അതു് കായാകും പൂവാകും കൊയ്യാന്‍ വാ വാ
പയ്യാരം പായാരം പടിയിറങ്ങി വാ

വമ്പുള്ള മാനേ ചെമ്പുള്ളി മാനേ
വല്ലാതെ തുള്ളാതെ മോളേ
ചെമ്പുള്ളി മാനേ
(വമ്പുള്ള )
ചാടാതെ നീ ചാടി ആടാതെ നീ
താലോലമായി ഉലഞ്ഞാടാതെ നീ
പാഴാണു നീ പതിരാണു നീ
കണ്ണിന്നുള്ളില്‍ കരടാണു നീ
(വമ്പുള്ള )
Movie/Album name: Sandwich
Artists