Thumbikale [Jeevanilamruthavymaay]

1985
Lyrics
Language: English

Aaa..aa...
Thumpikale onathumpikale paadoo ee raavil
Jeevanilamruthavumaayi varunna varaaganilaave neeyoru geetham
Thaalam thulli paadum njangal premageethakam
Saralamrudulam sarasavilayam madhuratharam aay..aa.
Thaalam thulli paadum njangal premageethakam

Maarante thoniyile paattukaare
Madhumaasagaayakante koottukaare (2)
Aadaamo onnu paadaamo
Aayiram kannerinjaayiram pooverinja
Nuraagapopanthalil koodaamo (2)
Kuyilaale thenmozhiyaale
Kumiyadikkaam koothinu pokaam
Kummaattikkali kaanaam maarante koottinu poraamo
Nenchile koottilirikkaamo
Nenchile koottinirikkaamo

Srumgaarappoovaniyil thaalavumenthi
Gandharva veenakalaay vannavar njangal (2)
Sruthi meettippaadoo swaralahari thedoo (2)
Swapnangal vilakku veykkum swarnna manitheril
Madhupushpahaaravumaay nilkkunnu nammal
Thaliril thaliraay
Poovil poovaay
Thenil thenaay
Kuliril kuliraay
Eenam paadi
Naadam thedi
Naanam choodi pookkunnu nammal

Swapnangal vilakku veykkum swarnna manitheril
Madhupushpahaaravumaay nilkkunnu nammal

Ho ho hoy ho ho hoy
Ho ho hoy ho ho hoy
Language: Malayalam

(സ്ത്രീ) ആ...

(സ്ത്രീ) തുമ്പികളേ ഓണത്തുമ്പികളേ പാടൂ ഈ രാവില്‍

(സ്ത്രീ) ജീവനിലമൃതവുമായി വരുന്ന വരാഗനിലാവേ നീയൊരു ഗീതം
താളം തുള്ളി പാടും ഞങ്ങള്‍ പ്രേമഗീതകം
(ഗ്രൂ) താളം തുള്ളി പാടും ഞങ്ങള്‍ പ്രേമഗീതകം
(സ്ത്രീ) സരളമൃദുലം സരസവിലയം മധുരതരം ആയ്
അ...
(ഗ്രൂ) താളം തുള്ളി പാടും ഞങ്ങള്‍ പ്രേമഗീതകം
(സ്ത്രീ) താളം തുള്ളി പാടും ഞങ്ങള്‍ പ്രേമഗീതകം

(പു) മാരന്റെ തോണിയിലെ പാട്ടുകാരേ
മധുമാസഗായകന്റെ കൂട്ടുകാരേ
(ഗ്രൂ) മാരന്റെ തോണിയിലെ പാട്ടുകാരേ
മധുമാസഗായകന്റെ കൂട്ടുകാരേ
(പു) ആടാമോ ഒന്നു പാടാമോ
ആയിരം കണ്ണെറിഞ്ഞായിരം പൂവെറിഞ്ഞ -
നുരാഗപ്പന്തലില്‍ കൂടാമോ
(ഗ്രൂ) ആയിരം കണ്ണെറിഞ്ഞായിരം പൂവെറിഞ്ഞ -
നുരാഗപ്പന്തലില്‍ കൂടാമോ
(പു) കുയിലാളേ തേന്‍ മൊഴിയാളേ
കുമ്മിയടിക്കാം കൂത്തിനു പോകാം
കുമ്മാട്ടിക്കളി കാണാം മാരന്റെ കൂട്ടിനു പോരാമോ
നെഞ്ചിലെ കൂട്ടിലിരിക്കാമോ
(ഗ്രൂ) നെഞ്ചിലെ കൂട്ടിലിരിക്കാമോ

(സ്ത്രീ) ശൃംഗാരപ്പൂവനിയില്‍ താലവുമേന്തി
ഗന്ധര്‍വ്വ വീണകളായ് വന്നവര്‍ ഞങ്ങള്‍
(ഗ്രൂ) ശൃംഗാരപ്പൂവനിയില്‍ താലവുമേന്തി
ഗന്ധര്‍വ്വ വീണകളായ് വന്നവര്‍ ഞങ്ങള്‍
(സ്ത്രീ) ശ്രുതി മീട്ടിപ്പാടു സ്വരലഹരി തേടു
(ഗ്രൂ) ശ്രുതി മീട്ടിപ്പാടു സ്വരലഹരി തേടു
(പു) സ്വപ്നങ്ങള്‍ വിളക്കു വെക്കും സ്വര്‍ണ്ണമണിത്തേരില്‍
മധുപുഷ്പഹാരവുമായ് നില്‍ക്കുന്നു നമ്മള്‍
(സ്ത്രീ) സ്വപ്നങ്ങള്‍ വിളക്കു വെക്കും സ്വര്‍ണ്ണമണിത്തേരില്‍
മധുപുഷ്പഹാരവുമായ് നില്‍ക്കുന്നു നമ്മള്‍
(പു) തളിരില്‍ തളിരായ്
(സ്ത്രീ) പൂവില്‍ പൂവായ്
(പു) തേനില്‍ തേനായ്
(സ്ത്രീ) കുളിരില്‍ കുളിരായ്
(പു) ഈണം പാടി
(സ്ത്രീ) നാദം തേടി
(ഡു) നാണം ചൂടി പൂക്കുന്നു നമ്മള്‍

(ഡു) സ്വപ്നങ്ങള്‍ വിളക്കു വെക്കും സ്വര്‍ണ്ണമണിത്തേരില്‍
മധുപുഷ്പഹാരവുമായ് നില്‍ക്കുന്നു നമ്മള്‍

(സ്ത്രീ.ഗ്രൂ) ഹോ ഹോ ഹോയ്
(പു.ഗ്രൂ) ഹോ ഹോ ഹോയ്
(സ്ത്രീ.ഗ്രൂ) ഹോ ഹോ ഹോയ്
(പു.ഗ്രൂ) ഹോ ഹോ ഹോയ്
Movie/Album name: Pathaamudayam
Artists