Manassin Mizhikal

1984
Lyrics
Language: English

Lalalalaallalalaa....lalalalaallalalaa.....
Manassin mizhikal nin manassu thirayum kanavil
Aashakalum nirayum karalil ennarikil neeyodivaa
Youvvanam thooval vidarthum penpraavupole
Kainakham kondu thudikkum kanmanipole
Rithusangama kulirchooduvaan madamkolluvaan
Inakkilippennaay neevaa
Manassin mizhikal nin manassu thirayum kanavil
Aashakalum nirayum karalil ennarikil neeyodivaa
Neeyodivaa....

Sindoorakkuri chaarthi mandaara poochoodi - 2
Nilavilakkile ponthirikathiraay
Karalithalile ponnilakkuriyaay
(nilavilakkile....)
Mohangal poochoodikkaan
Vanneedumo sreeraagamaay
(manassin.....)

Srungaara kulirode sreevalsam marukode - 2
Tharalitha mrudu madagaathravumaay
Swaravipanchiyil swararaagavumaay
(tharalitha.....)
Mohangal poochoodikkaan
Vanneedumo sreedeviyaay
(mohangal....)
(manassin....)
Language: Malayalam

ലലലലാല്ലലലാ....ലലലലാല്ലലലാ.....
മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ
ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ
യൌവ്വനം തൂവൽ വിടര്‍ത്തും പെണ്‍പ്രാവുപോലെ
കൈനഖം കൊണ്ടു തുടിക്കും കണ്മണിപോലെ
ഋതുസംഗമ കുളിർചൂടുവാൻ മദംകൊള്ളുവാൻ
ഇണക്കിളിപ്പെണ്ണായ് നീവാ
മനസ്സിൻ മിഴികൾ നിൻ മനസ്സു തിരയും കനവിൽ
ആശകളും നിറയും കരളിൽ എന്നരികിൽ നീയോടിവാ
നീയോടിവാ....

സിന്ദൂരക്കുറി ചാർത്തി മന്ദാരപ്പൂ ചൂടി - 2
നിലവിളക്കിലെ പൊൻതിരി കതിരായ്
കരളിതളിലെ പൊന്നിലക്കുറിയായ്
(നിലവിളക്കിലെ....)
മോഹങ്ങൾ പൂ ചൂടിക്കാൻ
വന്നീടുമോ ശ്രീരാഗമായ്
(മോഹങ്ങൾ.....)
(മനസ്സിൻ.....)

ശൃംഗാരക്കുളിരോടെ ശ്രീവത്സം മറുകോടെ - 2
തരളിത മൃദു മദഗാത്രവുമായ്
സ്വരവിപഞ്ചിയിൽ സ്വരരാഗവുമായ്
(തരളിത.....)
മോഹങ്ങൾ പൂ ചൂടിക്കാൻ
വന്നീടുമോ ശ്രീദേവിയായ്
(മോഹങ്ങൾ....)
(മനസ്സിൻ....)
Movie/Album name: Nishedhi
Artists