മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍ മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍ വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെയമ്മയെ തിരികെ തരൂ തിരികെ തരൂ....
വഴിമരങ്ങള്‍ നിന്നരുളാല്‍ തണലേകി നില്‍ക്കുമെന്നമ്മ പറഞ്ഞു ഒഴുകിവരും പുഴകളെല്ലാം ഓശാനപടുമെന്നമ്മ പറഞ്ഞു വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെയമ്മയെ തിരികെ തരൂ... തിരികെ തരൂ....
കരുണയേകും കാറ്റില്‍ നീ തഴുകുന്ന സുഖമുണ്ടെന്നമ്മ പറഞ്ഞു മിഴിനീരും നിന്‍ മുന്നില്‍ ജപമാലയാണെന്നെന്റമ്മ പറഞ്ഞു വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെയമ്മയെ തിരികെ തരൂ... തിരികെ തരൂ....
മഴ പെയ്‌താല്‍ കുളിരാണെന്ന് അവളന്നു പറഞ്ഞു മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍ മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍ വ്യാകുലമാതാവേ ഈ ലോകമാതാവേ നീയെന്റെ നന്ദിനിയെ തിരികെത്തരൂ തിരികെത്തരൂ....