Kankonile Kadhayaaro

2025
Lyrics
Language: Malayalam

കൺകോണിലെ കഥയാരോ മിഴികളാൽ അറിയേ
കാതോരമോ പറയുന്നേ മനസ്സാലെ ഈ രാവിൽ
ചാഞ്ചാടിടും ഒരു മോഹം അനുരാഗം പതിയെ
ചേക്കേറുവാൻ ഒരു ലോകം മനസ്സാകെ ഈ രാവിൽ
ഇളം ഇളം വെയിലാകെ കുളിർ കുളിർ തരവേ
തുളി തുളി മഴയാകെ മെല്ലെ പെയ്യേ
കൺകോണിലെ കഥയാരോ മിഴികളാൽ അറിയേ
കാതോരമോ പറയുന്നേ മനസ്സാലെ ഈ രാവിൽ
ചില യാനങ്ങൾ ഗതിമാറി പോകവേ
ചില ദൂരങ്ങൾ അലിയുന്നേ
ചിറകേ ചിറകേ പതിയേ
ഇള മഴയിൽ പുതു ദൂരങ്ങൾ
പിരിയാതിനിയും ഉയരേ വിണ്ണകലേ
തൂവാനം തേടുന്നേ
ഇരുമേഘങ്ങൾ പൊഴിയുന്നുണ്ടേ

ഇമയെ ഇമയെ കണ്ണിമകളിടയെ
ഇതിലേ ഇതിലേ പൂക്കൾ ചിതറേ
ഇളമേ ഇളമേ ഈറ മുകിലിളകെ
മഴനീർ കണമിന്നുടയെ
ഇമയെ ഇമയെ കണ്ണിമകളിടയെ
ഇതിലേ ഇതിലേ പൂക്കൾ ചിതറേ
ഇളമേ ഇളമേ ഈറ മുകിലിളകെ
മഴനീർ കണമിന്നുടയെ

എന്താണിതോ ഏതാണിതോ
താനേയൊഴുകും പുഴപോലെ
ഏതോ വഴി തേടാനിനി
നീയും വരുമോ
എങ്ങോട്ടിനി പോകാനിനി
രാവും പകലും അലയുന്നേ
ഏതോ വിരൽ സ്പർശങ്ങളാൽ
നിന്നിൽ നിറയേ
ചിലുംചിലും ചിരിയാലേ
വരും തരും മിഴികൾ
മനം തൊടും കുളിർ തെന്നൽ
നിന്നിൽ എന്നിൽ
ഇമയെ ഇമയെ കണ്ണിമകളിടയെ
ഇതിലേ ഇതിലേ പൂക്കൾ ചിതറേ
ഇളമേ ഇളമേ ഈറ മുകിലിളകെ
മഴനീർ കണമിന്നുടയെ
ഇമയെ ഇമയെ കണ്ണിമകളിടയെ
ഇതിലേ ഇതിലേ പൂക്കൾ ചിതറേ
ഇളമേ ഇളമേ ഈറ മുകിലിളകെ
മഴനീർ കണമിന്നുടയെ
കൺകോണിലെ
Movie/Album name: Mr & Mrs Bachelor
Artists