Surabhila

2000
Lyrics
Language: English

Surabhila sukhakara yaamam
Thralitha madhuritha raagam
Nishayude padalaya thaalam
Malarsharanulsava melam...
Melle mani vaathil thurakkoo
Enne nin maarilanaykkuu
Koonthal thira maadiyothukkuu
Raanthal thiri thaazhthi vilikkuu
Amritha chashakamevide...

Nee...oru kuliralayude
Thazhukalil ozhuki varuu
Ee...madhukanamuthirumo-
Ranubhavamini ariyuu..
Ekaantha raavil raajaankanathil
Nee maathramaayirunnuu...
Meyyodu meyyaay cherunna nimisham
Meghangal peythozhinju
Mizhiyum mizhiyum thuzhayumpol
Chodiyil madhuram kiniyumpol
Ennum nin koottilothungi
Ellaam poom paattilinakki
Ponnum poo thaalamorukki
Ponne nee koodeyirunnaal
Hridayam niraye madhuram...

Ee karathala muraliyil
Inayude karalunarum
Nee....pakal mazha kazhukiya
Kilinarukkuliraniyum
Mookaanuraagam muthaayi maarum
Premathin choodunarum....
Aakaasha maunam nakshathra lipiyil
Aashamsa nernnarulum....
Manassum manassum nirayumpol
Madhuvidhu madhuram kaviyumpol
Ennum ee kayyilothungi
Enmaaril veenu mayangi
Kaayaampoo mizhikal thulumpi
Kaanaathoru thaamara ponthi
Pranaya sukrithamariyum...
(surabhila sukhakara...)
Language: Malayalam

സുരഭിലസുഖകര യാമം
തരളിത മധുരിത രാഗം
നിശയുടെ പദലയ താളം
മലർശരനുത്സവമേളം...
മെല്ലെ മണി വാതില്‍ തുറക്കൂ
എന്നെ നിന്‍ മാറിലണയ്ക്കൂ
കൂന്തല്‍ തിര മാടിയൊതുക്കൂ
റാന്തല്‍ തിരി താഴ്ത്തി വിളിക്കൂ
അമൃതചഷകമെവിടെ.......

നീ...ഒരു കുളിരലയുടെ തഴുകലിലൊഴുകി വരൂ...
ഈ...മധുകണമുതിരുമൊരനുഭവമിനിയറിയൂ..
ഏകാന്തരാവില്‍ രാജാങ്കണത്തില്‍
നീ മാത്രമായിരുന്നൂ...
മെയ്യോടുമെയ്യായ് ചേരുന്ന നിമിഷം
മേഘങ്ങള്‍ പെയ്തൊഴിഞ്ഞു
മിഴിയും മിഴിയും തുഴയുമ്പോള്‍
ചൊടിയില്‍ മധുരം കിനിയുമ്പോള്‍
എന്നും നിൻ കൂട്ടിലൊതുങ്ങി
എല്ലാം പൂമ്പാട്ടിലിണക്കി
പൊന്നും പൂത്താലമൊരുക്കി
പൊന്നേ നീ കൂടെയിരുന്നാല്‍
ഹൃദയം നിറയെ മധുരം...

ഈ കരതലമുരളിയിലിണയുടെ കരളുണരും
നീ....പകല്‍മഴ കഴുകിയ കിളിനറുക്കുളിരണിയും
മൂകാനുരാഗം മുത്തായി മാറും
പ്രേമത്തിന്‍ ചൂടുണരും....
ആകാശമൌനം നക്ഷത്രലിപിയില്‍
ആശംസ നേർന്നരുളും....
മനസ്സും മനസ്സും നിറയുമ്പോള്‍
മധുവിധു മധുരം കവിയുമ്പോള്‍
എന്നും ഈ കയ്യിലൊതുങ്ങി
എൻ‌മാറിൽ വീണു മയങ്ങി
കായാമ്പൂ മിഴികള്‍ തുളുമ്പി
കാണാത്തൊരു താമര പൊന്തി
പ്രണയസുകൃതമറിയും...
(സുരഭിലസുഖകര....)
Movie/Album name: The Gang
Artists