Swargathe sulthan [M]

1991
Lyrics
Language: Malayalam

തനതിന്ത താനേ നന്ന തന്തിന്നാനോ
തനതിന്ത താനേ നന്ന തന്തിന്നാനോ (തനതിന്ത)

സ്വര്‍ഗത്തെ സുല്‍ത്താന്‍ വന്നേ പുതുക്കപ്പെണ്ണേ
ചെല്ലപ്പുതുമാരന്‍ വന്നേ പുതുക്കപ്പെണ്ണേ
മഹറിന്‍ മൊഞ്ചും കാട്ടി മണിത്താലിയണിഞ്ഞൊരുങ്ങ് (2)
ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിട
കൊട്ടും കുഴലും പാട്ടും കേട്ടേ (ദഫ്ഫിന്‍മേല്‍ )

സ്വര്‍ഗത്തെ സുല്‍ത്താന്‍ വന്നേ പുതുക്കപ്പെണ്ണേ
ചെല്ലപ്പുതുമാരന്‍ വന്നേ പുതുക്കപ്പെണ്ണേ

പുന്നാരമണിയറയില്‍ മുല്ലപ്പൂമഞ്ചമൊരുങ്ങി
അത്തറണി മെത്തകളില്‍ നീരാളം മിനുമിനുങ്ങി (പുന്നാരമണിയറ)
പനിനീര്‍ മണമുലഞ്ഞൂ മത്തിപ്പാല്‍പ്പകയൊഴുകീ (2)
മൈലാഞ്ചി പൂമെയ്യും ഇക്കിളി കൊഞ്ചലുമായ്
മഹറിന്‍ മൊഞ്ചും കാട്ടി മണിപ്പാലിയണിഞ്ഞൊരുങ്ങ് (2)
ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിട
കൊട്ടും കുഴലും പാട്ടും കേട്ടേ (ദഫ്ഫിന്‍മേല്‍)

സ്വര്‍ഗത്തെ സുല്‍ത്താന്‍ വന്നേ പുതുക്കപ്പെണ്ണേ
ചെല്ലപ്പുതുമാരന്‍ വന്നേ പുതുക്കപ്പെണ്ണേ

കിലുകിലെ കളി പറയും തരിവളയണിയേണം
ആലിലയണിയരയില്‍ ഒട്യാണമണിയേണം (കിലുകിലെ കളി)
ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ (2)
പാറുന്നു കണ്ണുകള്‍ അഞ്ചുന്ന മട്ടുകളില്‍
മഹറിന്‍ മൊഞ്ചും കാട്ടി മണിപ്പാലിയണിഞ്ഞൊരുങ്ങ് (2)
ദഫ്ഫിന്‍മേല്‍ തത്തരികിട തിത്തരികിട
കൊട്ടും കുഴലും പാട്ടും കേട്ടേ (ദഫ്ഫിന്‍മേല്‍ )

സ്വര്‍ഗത്തെ സുല്‍ത്താന്‍ വന്നേ പുതുക്കപ്പെണ്ണേ
ചെല്ലപ്പുതുമാരന്‍ വന്നേ പുതുക്കപ്പെണ്ണേ
പുതുക്കപ്പെണ്ണേ പുതുക്കപ്പെണ്ണേ
Movie/Album name: Aamina Tailors
Artists