കുനുകുനെ ചെറുകുറുനിരകൾ ചുവടിടും കവിളുകളിൽ നനുനനെ നഖപടമെഴുതും സുമശരവിരലുകളിൽ ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകിവരും മനസും മനസും മധുരം നുകരും അസുലഭശുഭനിമിഷം ഇനിയൊരു ലഹരി തരൂ ഇഴുകിയ ശ്രുതി പകരൂ ഹിമഗിരിശിഖരികളെ കരളില് കുളിരലപണിതു തരൂ
മുഖവും മെയ്യും ഊടും പാവും മൂടും വഴിയോരത്തെ വേലിപ്പൂവേ നാണമോ..? ഇരുവാലൻപൂങ്കിളിയെ ഇത്തിരിയ്ക്കു സ്വപ്നമിട്ട മിഴിയിൽ ഇണയെത്തേടും ദുരിശം മുത്തമിട്ടു വച്ചതെന്തിനനിശം ശില്പമെൻ മുന്നിൽ ശില്പിയെൻ പിന്നിൽ ശില്പശാല നെഞ്ചകങ്ങളിൽ...
ശശിലേഖേ നീ പുൽകി പുൽകി ചേരും ശശികാന്തക്കല്ലായിപ്പോയെൻ മാനസം തുളസീതീർത്ഥം കിനിയും ഗംഗകൊണ്ടു കൊണ്ടവച്ച ശിഖരം ഉണരും നേപ്പാൾ നഗരം കൊണ്ടുതന്നു നിന്നെയിന്നു പകരം സ്വർഗ്ഗമീ രംഗം സ്വന്തമീ ബന്ധം സുന്ദരം ജന്മസംഗമം...