Iruhrudaya chashakangal nirayukayeeyi Rithusundari malarmanjari aniyukayaayi Ethra pookkal ethra pookkal nin mudichaarthil Ethrayeenamethrayinnu nin mulam thandil (ila kozhinja....)
Language: Malayalam
ഇല കൊഴിഞ്ഞ തരുനിരകൾ ഇക്കിളിയാർന്നു വീണ്ടും തളിർ വന്നു തുടു പുളക തളിരുകൾ വന്നൂ പോയ് വരൂ ശിശിരമേ പോയ് വരൂ നീ വരൂ വസന്തമേ നീ വരൂ
ഇരു ഹൃദയശലഭങ്ങൾ ചിറകു വിടർത്തീ ഋതുമംഗല മലർമങ്കകൾ ചിലമ്പു ചാർത്തീ മുഗ്ഗ്ദ്ധ ലജ്ജ മുത്തു വെച്ച മുഖപടം നീക്കി നൃത്തമാടാൻ വരൂ വരൂ വസന്ത നർത്തകി (ഇലകൊഴിഞ്ഞ..)
ഇരുഹൃദയ ചഷകങ്ങൾ നിറയുകയായീ ഋതുസുന്ദരി മലർമഞ്ജരി അണിയുകയായീ എത്ര പൂക്കൾ എത്ര പൂക്കൾ നിൻ മുടിച്ചാർത്തിൽ എത്രയീണമെത്രയീണം നിൻ മുളം തണ്ടിൽ (ഇലകൊഴിഞ്ഞ..)