ഭൂമിയിൽ ജീവിച്ചു കൊതിതീരാതെ വേർപെട്ടു പോയവരേ.... വേർപെട്ടു പോയവരേ.... ഭൂമിയിൽ ജീവിച്ചു കൊതിതീരാതെ വേർപെട്ടു പോയവരേ ഭൂമിയിൽ ജീവിച്ചു കൊതിതീരാതെ വേർപെട്ടു പോയവരേ.... സ്നേഹിച്ചുതീരാത്ത നിങ്ങൾതൻ ദാഹങ്ങൾ മണ്ണിൽ പകർന്നു വെച്ചു.... നിങ്ങൾ മണ്ണിൽ പകർന്നു വെച്ചു.... ഭൂമിയിൽ ജീവിച്ചു കൊതിതീരാതെ വേർപെട്ടുപോയവരേ.... വേർപെട്ടുപോയവരേ....
ചുംബിച്ചു കൊതിതീരാ ചുണ്ടുകളൊക്കെയും തുമ്പികളായ് പുനർജനിച്ചു.... ചുംബിച്ചു കൊതിതീരാ ചുണ്ടുകളൊക്കെയും തുമ്പികളായ് പുനർജനിച്ചു.... കണ്ണുകൾ നക്ഷത്രമാലകളായ്...കൈകളോ പൂമഴയായ് പിന്നെയും പിന്നെയും ഓടിവരുന്നൊരു കണ്ണീർമഴക്കാലമായ്... നിങ്ങൾ കണ്ണീർമഴക്കാലമായ്... ഭൂമിയിൽ ജീവിച്ചു കൊതിതീരാതെ വേർപെട്ടുപോയവരേ.... വേർപെട്ടുപോയവരേ....
മിണ്ടിപ്പറഞ്ഞിട്ടു തീരാത്ത വാക്കുകൾ സാഗര കല്ലോല ജാലമായ്... മിണ്ടിപ്പറഞ്ഞിട്ടു തീരാത്ത വാക്കുകൾ സാഗര കല്ലോല ജാലമായ്... ദുഃഖങ്ങൾ സായാഹ്‌നമേഘങ്ങളായ്....സ്വപ്നം പുലർവെയിലായ് കാണുവാനുൾക്കൊതി ഏറിവന്നെത്തുന്നൊരീറൻ നിലാവലയായ് നിങ്ങൾ ഈറൻ നിലാവലയായ്.... ഭൂമിയിൽ ജീവിച്ചു കൊതിതീരാതെ വേർപെട്ടുപോയവരേ.... സ്നേഹിച്ചുതീരാത്ത നിങ്ങൾതൻ ദാഹങ്ങൾ മണ്ണിൽ പകർന്നു വെച്ചു.... നിങ്ങൾ മണ്ണിൽ പകർന്നു വെച്ചു.... ഭൂമിയിൽ ജീവിച്ചു കൊതിതീരാതെ വേർപെട്ടുപോയവരേ.... വേർപെട്ടുപോയവരേ....