Thira Thodum Theeram Mele

2023
Lyrics
Language: Malayalam

തിര തൊടും തീരം മേലെ
അലതല്ലും നോവും പേറി
അണയുന്നു തോണി കനിവിനായ്
മനമുരുകും കദനക്കാറ്റിൽ
തുഴയിടറിയ കൈകളുമായി
ഒരുസാന്ത്വനത്തിൻ
കുളിരിനായ്

ജീവന്റെ ഓളച്ചുഴിയാൽ
നിലതെറ്റിപ്പായണ വഞ്ചി
താപത്തിൻ കണ്ണീർമഴയിൽ
നനയുന്നല്ലോ എങ്ങും
തണലില്ലല്ലോ

നിലയ്ക്കുമോ ഈ പ്രയാണം
തുടരുമീ മഹാപ്രവാഹം
അടുത്തീടുമോ നൊമ്പരനൗക
സാന്ത്വനത്തിൻ മറുകരയിൽ?
Movie/Album name: Thuruthu
Artists