Parannu varum painkili than pavizhachundil nalkuvaan Panchaarayummakal njaan cherthu vacheedum - avane Paadaatha paattu paadi njaan urakkeedum Pon kinaavin ponnu kondoru thottilu kettenam - chuttum En karalum nin karalum kaavalirikkenam Kaavalirikkenam (virunnu varum)
Language: Malayalam
വിരുന്നു വരും വിരുന്നു വരും പത്താം മാസത്തില്‍ പത്താം മാസത്തില്‍ അത് വിരുന്നുകാരനോ അതോ വിരുന്നുകാരിയോ (വിരുന്നു വരും ) പറന്നു വരും വിണ്ണില്‍ നിന്നൊരു പൈങ്കിളി പോലെ പൈങ്കിളി പോലെ (വിരുന്നു വരും )
കരഞ്ഞുകൊണ്ട് കണ്ണ് തുറക്കും കണ്മണിയെ കാണുമ്പോള്‍ കരളിന്നുള്ളില്‍ കാതിനുള്ളില്‍ തേന്മഴ പൊഴിയും (വിരുന്നു വരും )
പറന്നു വരും പൈങ്കിളി തന്‍ പവിഴച്ചുണ്ടില്‍ നല്‍കുവാന്‍ പഞ്ചാര യുമ്മകള്‍ ഞാന്‍ ചേര്‍ത്ത് വച്ചീടും - അവനെ പാടാത്ത പാട്ട് പാടി ഞാന്‍ ഉറക്കീടും പൊന്‍ കിനാവിന്‍ പൊന്നു കൊണ്ടൊരു തോട്ടില് കെട്ടേണം - ചുറ്റും എന്‍ കരളും നിന്‍ കരളും കാവലിരിക്കേണം കാവലിരിക്കേണം (വിരുന്നു വരും )