Poo Poo Uthaapoo Kaayaampoo

1980
Lyrics
Language: English

Poo poo oothaapoo kaayaamboo thaazhampoo
Bhoomiyengum malarppooramelam
Pooram kondaadum thadangalil churangalil
Veeshum kaatte nee vaa....
Meyyil panineerin kulirolam vilamban
Veeshum kaatte nee vaa

Poovaaya poovellaam poovamban vaari
Pennaaki maattumpol ohoho ohoho...
Kannil kaayampoo kavilil pon thaazhampoo
Chiriyil arimullappoo

Penninte poomeni romaancham choodi
Pathinezhilethumpol
Ullil verodum swapnangalkkunmaadam
Niraye sankalppangal
(ponpoo....)
Language: Malayalam

പൂ പൂ ഊതാപ്പൂ കായമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര്‍ പൂരമേളം
പൊന്‍പൂ ഊതാപ്പൂ കായമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര്‍ പൂരമേളം
പൂരം കൊണ്ടാടും തടങ്ങളില്‍ ചുരങ്ങളില്‍
വീശും കാറ്റേ നീ വാ
മെയ്യില്‍ പനിനീരിന്‍ കുളിരോളം വിളമ്പാന്‍
വീശും കാറ്റേ നീ വാ
(പൊന്‍പൂ.....)

പൂവായ പൂവെല്ലാം പൂവമ്പന്‍ വാരി
പെണ്ണാക്കി മാറ്റുമ്പോള്‍
ഓഹോഹോ ഓഹോഹോ
പൂവായ പൂവെല്ലാം പൂവമ്പന്‍ വാരി
പെണ്ണാക്കി മാറ്റുമ്പോള്‍
കണ്ണില്‍ കായാമ്പൂ കവിളില്‍ പൊന്‍താഴംപൂ
ചിരിയില്‍ അരിമുല്ലപ്പൂ
(പൊന്‍പൂ.....)

പെണ്ണിന്റെ പൂമേനി രോമാഞ്ചം ചൂടി പതിനേഴിലെത്തുമ്പോള്‍
ഓഹോഹോ ഓഹോഹോ
പെണ്ണിന്റെ പൂമേനി രോമാഞ്ചം ചൂടി പതിനേഴിലെത്തുമ്പോള്‍
ഉള്ളില്‍ വേരോടും സ്വപ്നങ്ങള്‍ക്കുന്മാദം
നിറയെ സങ്കല്‍പ്പങ്ങള്‍

പൊൻപൂ ഊതാപ്പൂ കായമ്പൂ താഴമ്പൂ
ഭൂമിയെങ്ങും മലര്‍ പൂരമേളം
പൂരം കൊണ്ടാടും തടങ്ങളില്‍ ചുരങ്ങളില്‍
വീശും കാറ്റെ നീ വാ
മെയ്യില്‍ പനിനീരിന്‍ കുളിരോളം വിളമ്പാന്‍
വീശും കാറ്റേ നീ വാ
ലാലാലല്ലാലാ ലല്ലാലാലല്ലാലാ
ലാലാലലാ ലല ലാലാലലാ
Movie/Album name: Pappu
Artists