തമ്മിലൊരു വാക്കു മിണ്ടാതെ മലരിൻ നെഞ്ചിലുള്ള സ്നേഹം അറിയുന്നു ശലഭം എന്തിനിനി വാക്കു തേടുന്നു ചൊടികൾ ഇഷ്ടമെന്നു പറയാൻ തുടിക്കുന്നു മിഴികൾ... ആരുമിനിയാരും അറിയാതെ ഹൃദയം കണ്ണും കണ്ണും കൊണ്ടു് പറയുന്നു കഥകൾ പുഞ്ചിരിക്കു പിന്നിൽ മിന്നുന്ന പ്രണയം... തമ്മിൽ തമ്മിൽ അറിയാൻ എന്തിനേറെ നിമിഷം... ഒന്നിച്ചുള്ളം തുടിച്ചാൽ പിന്നെയില്ല അകലം.. ഒന്നിച്ചുള്ളം തുടിച്ചാൽ പിന്നെയില്ല അകലം....... ഓരോ നിമിഷവും ഉയിരിലെ...കാറ്റിൽ മുഴുവനും നറുമണം..(2) (തമ്മിലൊരു വാക്കു...)
ചുണ്ടിലെ വാക്കുകൾ പാറുവാൻ താരിളം ചിറകുകൾ നീർത്തവേ ജാലമായ് വീണുവോ മൗനം.. മൗനമീ നമ്മളെ മഞ്ഞുപോൽ മൂടിയിന്നെങ്കിലും നിനവിലെ ജ്വാലയായ് ആളിയോ മോഹം... കാറ്റിനെ കരളിലേറ്റിടും മുരളിപോലെ... പാടുവാൻ വെമ്പി നിന്നുവിന്നെന്റെയുള്ളം... ഒന്നിച്ചുള്ളം തുടിച്ചാൽ പിന്നെയില്ല അകലം.. ഒന്നിച്ചുള്ളം തുടിച്ചാൽ പിന്നെയില്ല അകലം....... ഓരോ നിമിഷവും ഉയിരിലെ..കാറ്റിൽ മുഴുവനും നറുമണം..(2)
തമ്മിലൊരു വാക്കു മിണ്ടാതെ മലരിൻ നെഞ്ചിലുള്ള സ്നേഹം അറിയുന്നു ശലഭം എന്തിനിനി വാക്കു തേടുന്നു ചൊടികൾ ഇഷ്ടമെന്നു പറയാൻ തുടിക്കുന്നു മിഴികൾ... ആരുമിനിയാരും അറിയാതെ ഹൃദയം കണ്ണും കണ്ണും കൊണ്ടു് പറയുന്നു കഥകൾ പുഞ്ചിരിക്കു പിന്നിൽ മിന്നുന്ന പ്രണയം... തമ്മിൽ തമ്മിൽ അറിയാൻ എന്തിനേറെ നിമിഷം... ഓരോ നിമിഷവും ഉയിരിലെ..കാറ്റിൽ മുഴുവനും നറുമണം.. ഓരോ നിമിഷവും ഉയിരിലെ...കാറ്റിൽ മുഴുവനും നറുമണം.....
Movie Summary:Samsaaram Aarogyathinu Haanikaram is a 2014 Malayalam black comedy following a man whose life spirals into absurd chaos as he navigates marriage, relationships, and societal pressures.
Song Credits: Sung by Vijay Yesudas; composed by Bijibal; lyrics by Santhosh Varma.
Musical Style: Melodic contemporary Malayali film song with soft acoustic-pop sensibilities and light orchestration.
Key Artists Involved: Bijibal (music director), Vijay Yesudas (playback singer), Santhosh Varma (lyricist); film directed by Sathish Paul.
Scene Context: The song appears as a reflective, romantic melody in the narrative, underscoring the protagonist's emotional/relationship moments within the film's comedic storyline.