കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നു കൈകളിൽ നിന്നു നേരം തെന്നിമാറുന്നു... അകലേ....അകലേ...പ്രാണനേ.... പോകും ഈവഴി നിന്നിലായ് ചേരുമോ... ചേരുമോ.....ഓ....ഓ.... താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം ഓ...പാഴ്താരം പാരാകെ....
മുകിൽനിലാവിനി മറയും നേരം വിജനമീവഴി വലയും നേരം... പതറരുതേ...ചുവടുകളേ... സമയമേറെയും അകലും നേരം ഹൃദയതാളം മുറുകും നേരം പലവഴിയേ...മറയരുതേ... കരം കൊണ്ടോ തടുത്തതല്ലേ കുരുന്നേ... വരം കൊണ്ടേ തിരിച്ചുനേടും വരും നാളിൽ കരുതലോടെ ജീവനേ... കാവലായ് നിന്നിടാം...എന്നുമേ.... (താഴ്‌വാരം....)