Omalkkalaalaya varshangale Oraayiram koottukaare Onnaay kazhinja naam eedinathil Oro vazhikkitha yaathrayayi Ee veelayil ee yaathrayil Eeran mizhikalkku vidanalakoo Vida nalkoo vidanalkoo vidanalkoo
Odivannodi vannenkilum ningal than Ormmakal njangale pulkumennum Orovinaazhika polumullinnullil Odikkalikkunnathaayirunnu Eevelayil ee yaathrayil Idarum padangalkku vidanalkoo Vida nalkoo vidanalkoo vidanalkoo
Ee kalaashaalathan aaraamaveedhiyil Eevasantholsava pushpangal naam Ithal veeshiyaadiyum eenathil paadiyum Ivide naam nirmmichathethulokam Iniyumee vaadiyil palavasanthangalil Ariya poochendukal peeliveeshum Ithupole verpedum nimishangal odi- Vanniniyum nanaykkum mizhithaarukal Ee velayil ee yaathrayil Ee kooppukaikalkku vidanalkoo.. Vidanalkoo... vidanalkoo...vidanalkoo
Language: Malayalam
എത്രയോ വികാരങ്ങള്‍ എത്രയോ സങ്കല്പങ്ങൾ എത്രയോ വ്യാമോഹങ്ങള്‍ ഇത്ര നാള്‍ പങ്കിട്ടു നാം ഇതിലോടിനി നമ്മള്‍ക്കന്യോന്യം സമര്‍പ്പിക്കാന്‍ രണ്ടു വാക്കുകള്‍ കൂടി ഓര്‍മ്മിക്കു വല്ലപ്പോഴും
ഓമല്‍ കലാലയ വര്‍ഷങ്ങളേ ഒരായിരം കൂട്ടുകാരെ (2) ഒന്നായ് കഴിഞ്ഞ നാം ഈ ദിനത്തില്‍ ഓരോ വഴിക്കിതാ യാത്രയായ് (2) ഈ വേളയില്‍ ഈ യാത്രയില്‍ ഈറന്‍ മിഴികള്‍ക്കു വിട നല്‍കൂ വിട നല്‍കൂ വിട നല്‍കൂ വിട നല്‍കൂ ( ഓമല്‍...)
ആയിരം സങ്കല്പ സ്വപ്നങ്ങള്‍ പൂത്തതാണോമല്‍ കലാലയ വര്‍ഷങ്ങളില്‍ ആരോടുമൊന്നുമേ മിണ്ടാതെ മൂകരായ് മൂവരും എങ്ങോ മറഞ്ഞു പോയി
ഓടിവന്നോടി വന്നെങ്കിലും നിങ്ങള്‍ തന്‍ ഓര്‍മ്മകള്‍ ഞങ്ങളെ പുല്‍കുമെന്നും ഓരോ വിനാഴിക പോലുമുള്ളിന്നുള്ളില്‍ ഓടിക്കളിക്കുന്നതായിരുന്നു ഈ വേളയില്‍ ഈ യാത്രയില്‍ ഇടറും പദങ്ങൾക്കു വിട നല്‍കൂ വിട നല്‍കൂ ..വിട നല്‍കൂ ..വിട നല്‍കൂ ... ( ഓമല്‍...)
ഈ കലാശാല തന്‍ ആരാമ വീഥിയില്‍ ഈ വസന്തോത്സവ പുഷ്പങ്ങള്‍ നാം ഇതള്‍ വീശിയാടിയും ഈണത്തില്‍ പാടിയും ഇവിടെ നാം നിര്‍മ്മിച്ചതേതു ലോകം ഇനിയുമീ വാടിയില്‍ പല വസന്തങ്ങളില്‍ അരിയ പൂച്ചെണ്ടുകള്‍ പീലി വീശും ഇതു പോലെ വേര്‍പെടും നിമിഷങ്ങളോടി വ- ന്നിനിയും നനയ്ക്കും മിഴിത്താരുകള്‍ ഈ വേളയില്‍ ഈ യാത്രയില്‍ ഈ കൂപ്പു കൈകള്‍ക്ക് വിട നല്‍കൂ വിട നല്‍കൂ ..വിട നല്‍കൂ ..വിട നല്‍കൂ ...