Oru nooraashakal en manassil nalki Oru mohathaaramaay ilanilaavil Vinnazhake ente maarathananjille Mooka vishaadaardramaamen kanavu Achante sneham panku vechariyaan Oru janmam poraa manujanmam Janmam nooru manujanmam
അമ്പിളിമാമനെ അച്ഛൻ തരാം കുഞ്ഞാറ്റക്കിളിയേ പുള്ളിപ്പൂങ്കുയിലേ കൊച്ചരിമണിയൊന്നു തിന്നുകില്ലേ അച്ഛന്റെ മകളേ ഉണ്ണാതിരുന്നാൽ എൻ കരൾ അലകടലാകുമല്ലോ അമ്മ തൻ കടമിഴി നിറയുമല്ലോ (ഓലഞ്ഞാലിക്കിളി...)
വെണ്ണിലാക്കുന്നിലൊരൂഞ്ഞാലു കെട്ടി അതിൽ ഇരുത്താട്ടാം മുത്തേ നിന്നെ ദൂരത്ത് ദിവ്യതാരം കണ്ടോ താഴത്ത് പൊന്നുണ്ണിയും പിറന്നു ഒരു മണിക്കിളിയൊന്നു പറക്കാൻ കൊതിക്കവേ (2) അച്ഛന്റെ മാറിൽ ചാഞ്ഞമർന്നു അമ്മക്കിളിയൊന്നു തൊട്ടുണർത്തി (ഓലഞ്ഞാലിക്കിളി...)
ഒരു നൂറാശകൾ എൻ മനസ്സിൽ നൽകി ഒരു മോഹതാരമായ് ഇളനിലാവിൽ വിണ്ണഴകേ എന്റെ മാറത്തണഞ്ഞില്ലേ മൂകവിഷാദാർദ്രമാമെൻ കനവ് അച്ഛന്റെ സ്നേഹം പങ്കു വെച്ചറിയാൻ (2) ഒരു ജന്മം പോരാ മനുജന്മം ജന്മം നൂറു മനുജന്മം