Puthumazhayai

1999
Lyrics
Language: English

(humming)

Puthumazhayaayi vannoo nee..pulakam kondu pothinjoo nee...
Oree manassaayi naam...udalariyaathe uyirariyaathe..
Anayoo neeyen jeevanaay varoo nishaageethamaay... (puthumzhayaayi...)

Thirithaazhumpol mizhiyidayumpol mozhikal kuthirnnuvo
Maniththaarangal kanchimmiyo (thirithaazhumpol....)
Tharivala konchum kuyil madhurangal
Tharalitha sangeethamaay oh oh....
Ee janmam thikayillennomale

Puthumazhaayi vannoo nee..pulakam kondu pothinjoo nee...

Oru thaazhvaaram athil nee maathram arikil sudhaarasam
Shruthi meettunna man veenayum (oru .thaazhvaaram..)
Panineer choriyum kanaka nilaavil
Pathivaay nee paadumo oh oh....
Ee janmam swargeeyamallayo

Puthumazhayaayi vannoo nee..pulakam kondu pothinjoo nee...
Oree manassaayi naam...udalariyaathe uyirariyaathe..
Anayoo neeyen jeevanaay varoo nishaageethamaay...
Varoo nishaageethamaay...
Language: Malayalam

പുതുമഴയായി വന്നൂ നീ..പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ ..
അണയൂ നീയെന്‍ ജീവനായ്‌ വരൂ നിശാഗീതമായ്‌ ... (പുതുമഴയായി ...)

തിരിതാഴുമ്പോള്‍ മിഴിയിടയുമ്പോള്‍ മൊഴികള്‍ കുതിര്‍ന്നുവോ
മണിത്താരങ്ങള്‍ കണ്‍ചിമ്മിയോ (തിരിതാഴുമ്പോള്‍ ....)
തരി‍വള കൊഞ്ചും കുയില്‍ മധുരങ്ങള്‍
തരളിത സംഗീതമായ്‌ ഓ ഓ ....
ഈ ജന്മം തികയില്ലെന്നോമലേ

പുതുമഴയായി വന്നൂ നീ..പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...

ഒരു താഴ്വാരം അതില്‍ നീ മാത്രം അരികില്‍ സുധാരസം
ശ്രുതി മീട്ടുന്ന മണ്‍വീണയും (ഒരു താഴ്വാരം ...)
പനിനീര്‍ ചൊരിയും കനകനിലാവില്‍
പതിവായ്‌ നീ പാടുമോ ഓ ഓ ....
ഈ ജന്മം സ്വര്‍ഗീയമല്ലയോ

പുതുമഴയായി വന്നൂ നീ..പുളകം കൊണ്ടു പൊതിഞ്ഞൂ നീ ...
ഒരേ മനസ്സായി നാം...ഉടലറിയാതെ ഉയിരറിയാതെ ..
അണയൂ നീയെന്‍ ജീവനായ്‌ വരൂ നിശാഗീതമായ്‌ ...
വരൂ നിശാഗീതമായ്‌ ...
Movie/Album name: Aakaashaganga
Artists