Oru madiyum thudiykkunna jeevanum Ee kadathinnayil bandhamattappol Kandavar kandillayennu nadippavar Nindichukondeyakannu Njaanini enhennariyaathe nilkkave En kannil oru thulli baashpam.....
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും അരികത്തടുത്തിതാ ചാവാലിനായ്ക്കളും ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും അമ്മയുടെ നോവാറായില്ല - ആ ഭ്രാന്തി കുഞ്ഞിനെ കണ്ചിമ്മി നോക്കി
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍നിലാവില്ല ഈ തെരുവിന്നൊരനാഥയെ തന്നിട്ടു- പോയവള്‍ നോവും നിറമാറുമായ് രാത്രിയുടെ ലാളനയ്ക്കായ് തുണതേടി- യാരൊക്കെയോ വന്നു പോയി കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക് ഉദരത്തിലൊരു തുള്ളി ബീജം
ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍ ഗര്‍ഭം പുതച്ചു നടന്നു അവളറിയാതവള്‍ യജ്ഞത്തിലെ പാപഭുക്കായി ദുഷ്കീര്‍ത്തി നേടി ഈ തെരുവിലവളെ കല്ലെറിഞ്ഞു കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം ഈ തെരുവിന്നൊരനാഥയെ തന്നിട്ടു- പോയവള്‍ തേങ്ങുന്ന മൗനമായ് ഭ്രാന്തി
ഒരു മടിയും തുടിയ്ക്കുന്ന ജീവനും ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍ കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍ നിന്ദിച്ചുകൊണ്ടേ അകന്നു ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
Movie/Album name: Makalkku
Movie Summary: Makalkku tells the story of a mentally ill woman, her struggles with motherhood and abandonment, and the emotional toll on those around her.
Song Credits: Sung by K. S. Chithra; composed by Ramesh Narayan; lyrics by (not available).
Musical Style: Melancholic semi-classical film song with a soft, expressive melody.
Raga Details: (Not available.)
Key Artists Involved: K. S. Chithra (playback singer), Ramesh Narayan (music director).
Awards & Recognition: (Not available.)
Scene Context: The song features in a poignant emotional moment of the film, underscoring the protagonist's inner sorrow and vulnerability.